നദികളിൽ സുന്ദരി യമുനാ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി 

അരമനപ്പൊയ്കതന്‍ കടവില്‍
അമൃതമുന്തിരിക്കുടിലില്‍ 
ചഷകവുമായ്‌ - ചഷകവുമായ്‌ മധുചഷകവുമായ്‌
ഒമര്‍ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ - പ്രിയ സഖീ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി 

ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌.......
കവിതയുമായ്‌  - ചുണ്ടില്‍ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ -  പ്രിയ സഖീ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Nadikalil sundari yamuna

Additional Info

അനുബന്ധവർത്തമാനം