ഈ രാത്രി തൻ വിജനതയിൽ
ഈ രാത്രിതൻ വിജനതയിൽ
ഈ ദുഃഖ ഗാനത്തിൻ കരയിൽ
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ
ഇതളിതളായ് ഇരുളിൽ കൊഴിയും
ഈ ബാഷ്പബിന്ദുക്കളാലെ
ഈ ബാഷ്പബിന്ദുക്കളാലെ
ഇതളിതളായ് ഇരുളിൽ കൊഴിയും
ഈ ബാഷ്പബിന്ദുക്കളാലെ
എകാന്ത നിമിഷങ്ങൾ തീർക്കുകയാണൊരു
മൂകാനുരാഗ കുടീരം - ഒരു
മൂകാനുരാഗ കുടീരം
ഈ രാത്രിതൻ വിജനതയിൽ
ഈ ദുഃഖ ഗാനത്തിൻ കരയിൽ
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ
ഇനിയുറങ്ങൂ പ്രിയനിനിയുറങ്ങൂ
പാദസരങ്ങൾ അഴിഞ്ഞുതിരും വരെ
പാനപാത്രമിതു വീണുടയും വരെ
പാടാം ഞാൻ നൃത്തമാടാം ഞാൻ
പാടാം ഞാൻ നൃത്തമാടാം ഞാൻ
ഈ രാഗാഞ്ജലിയും ചിലമ്പൊലിയും
രാജകുമാരാ മറക്കരുതെ
രാജകുമാരാ മറക്കരുതെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee rathri than
Additional Info
ഗാനശാഖ: