മാതളപ്പൂവേ മാതളപ്പൂവേ

മാതളപ്പൂവേ മാതളപ്പൂവേ 
മദനന്റെ കളിപ്പൂവേ 
മധുപൻ വരുമോ മധുരം തരുമോ 
മാതളപ്പൂവേ - മാതളപ്പൂവേ 

പൊന്നേലസ്സുകളണിയാതെ 
പവിഴക്കൊലുസ്സുകളണിയാതെ...ആ.. 
പൊന്നേലസ്സുകളണിയാതെ 
പവിഴക്കൊലുസ്സുകളണിയാതെ 
നഗ്നപദം - നഗ്നപദം നീ 
നൃത്തമാടുമീ രാവിൽ 
നിന്റെ മുത്തണിക്കവിളിൻ മുന്തിരിയിതളിൽ 
ചിത്രശലഭമായ്‌ വരുമോ -
വരുമോ... ആ.. 

വസന്ത മണ്ഡപമെവിടെ - നിൻ 
വാസന ചെപ്പുകളെവിടെ..ആ 
വസന്ത മണ്ഡപമെവിടെ നിൻ 
വാസന ചെപ്പുകളെവിടെ 
മണിയറയിൽ - മണിയറയിൽ നിൻ 
മധുരാനുരാഗത്തിൻ മടിയിൽ - ഒരു 
മദിരോൽസവത്തിൻ മാദക ലഹരിയിൽ 
മയങ്ങിയുണരാൻ - വരുമോ വരുമോ 

മാതളപ്പൂവേ മാതളപ്പൂവേ 
മദനന്റെ കളിപ്പൂവേ 
മധുപൻ വരുമോ മധുരം തരുമോ 
മാതളപ്പൂവേ - മാതളപ്പൂവേ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maathalappoove

Additional Info

അനുബന്ധവർത്തമാനം