അരുതേ അരുതേ അരുതേ
അരുതേ - അരുതേ - അരുതേ
അറബിപ്പൊന്നിനു വിൽക്കരുതെ - എന്നെ
അടിമപ്പെണ്ണാക്കി മാറ്റരുതേ (അറബി...)
അരുതേ - അരുതേ
ദാഹിക്കും ഹൃദയവുമായി
ദില്ലിയിൽ വന്നവൾ ഞാൻ
ദാഹിക്കും ഹൃദയവുമായി
ദില്ലിയിൽ വന്നവൾ ഞാൻ
മരുഭൂമികളുടെ വളർത്തുകിളിയായ്
പറന്നിരുന്നവൾ ഞാൻ - പാടി
പറന്നിരുന്നവൾ ഞാൻ
മരുഭൂമികളുടെ വളർത്തുകിളിയായ്
പറന്നിരുന്നവൾ ഞാൻ - പാടി
പറന്നിരുന്നവൾ ഞാൻ (അരുതേ..)
സ്നേഹത്തിൻ തണ്ണീര്‍പ്പന്തൽ
തേടി വന്നവൾ ഞാൻ
ഒരിറ്റു കണ്ണീരല്ലാതൊന്നും
തരാനെനിക്കില്ല
ഒരിറ്റു കണ്ണീരല്ലാതൊന്നും
തരാനെനിക്കില്ല - പകരം
തരാനെനിക്കില്ലാ
കാപലികരുടെ കൈകളിലെന്നെ
കൊടുത്തയയ്ക്കരുതേ
ഈ താനേ തകരും പളുങ്കു പാത്രം
തല്ലിയുടയ്ക്കരുതേ - നിങ്ങൾ
തല്ലിയുടയ്ക്കരുതെ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aruthe aruthe
Additional Info
ഗാനശാഖ: