ഏഴു ചിറകുള്ള തേര്

ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്
മാ‍നത്തുണ്ടൊരു തേര് - തേരിന്
മഴവില്ലെന്നാണ് പേര്
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

പള്ളിത്തേരു തെളിച്ചും കൊണ്ടേ
പണ്ടൊരു ബാദുഷ വന്നൂ
തെരുവില്‍ നിന്നൊരു നൃത്തക്കാരിയെ
തേരിലെടുത്തു പറന്നൂ‍
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

പോയിട്ടവളെ കണ്ടില്ലാ - ഇനി
തേടാനെങ്ങും തെരുവില്ലാ
നൂപുരശിഞ്ജിതമകലേ കേട്ടൂ
ഗോപുരവാതിലടഞ്ഞൂ
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

മാനത്തേ താരകളവളുടെ 
മണിച്ചിലമ്പിന്‍ മുത്തല്ലേ
മാനത്തേ പൊന്മുകിലവളുടെ 
മാറില്‍ കിടന്നൊരു പട്ടല്ലേ

ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്
മാ‍നത്തുണ്ടൊരു തേര് - തേരിന്
മഴവില്ലെന്നാണ് പേര്
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhu chirakulla theru

Additional Info

അനുബന്ധവർത്തമാനം