ബാഷ്പകുടീരമേ ബലികുടീരമേ
ബാഷ്പകുടീരമേ - ബലികുടീരമേ
അനശ്വരമാകുമീ അനുരാഗ കഥയിലെ
അന്ത്യ ഗാനം നിനക്കോർമ്മവേണം
ഓർമ്മവേണം
ബാഷ്പ കുടീരമേ - ബലി കുടീരമേ
സ്നേഹത്തിൻ യമുനതൻ തീരത്തിലുയരുമീ
സ്മാരക മണ്ഡപത്തിൻ നടയിൽ
എന്നും കാലമാമിടയൻ പാടുമീ
കണ്ണീരിലെഴുതിയ ഗാനം
ബാഷ്പ കുടീരമേ - ബലി കുടീരമേ
സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ
സംഗമ ദീപവുമായി
സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ
സംഗമ ദീപവുമായി
കാമുകീകാമുക ഹൃദയങ്ങൾ വന്നു
കാതോർത്തു നിൽക്കുമീ ഗാനം
കാമുകീകാമുക ഹൃദയങ്ങൾ വന്നു
കാതോർത്തു നിൽക്കുമീ ഗാനം
അന്ത്യഗാനം - അന്ത്യഗാനം - അന്ത്യഗാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Bashpakudeerame