കൈവിരൽത്തുമ്പൊന്നു കവിളത്തു
കൈവിരൽത്തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നു - ഈ നാണം വന്നു
കവിളത്തു തട്ടീലാ കൈവിരല്‍തുമ്പുകള്‍
കരളിന്റെ കോവിലില്‍ പൂവെറിഞ്ഞൂ
കരളിന്റെ കോവിലില്‍ പൂവെറിഞ്ഞു
അരികത്തേയ്ക്കണയുമ്പോള്‍ കണ്ണുകളെന്തേ
അരുതെന്നരുതെന്നോതുന്നൂ (2)
അറിയാതെന്‍ കണ്ണില്‍ കുളിർതെന്നല്‍ വന്ന്
ഇക്കിളി കൂട്ടിയതായിരിക്കാം
ഇക്കിളി കൂട്ടിയതായിരിക്കാം
കൈവിരൽത്തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നു
അകലുന്നതെന്തേ നിലാവു പോലെ
അഴകേ നീയൊരു സ്വപ്നമാണോ (2)
അകലുന്തോറും ഹൃദയത്തില്‍ പ്രേമം
വളരും പൂവിടും അനുരാഗം
വളരും പൂവിടും അനുരാഗം
കൈവിരൽത്തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നു
കരളിന്റെ കൂട്ടിലെ പ്രണയപ്പൈങ്കിളിയേ
കവിളത്തു മുത്തുവാന്‍ മോഹം
അധരങ്ങളറിയാതെ ദേഹങ്ങള്‍ ചേരാതെ
കരളെത്ര മുത്തം കൈമാറി
കൈവിരൽത്തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നു - ഈ നാണം വന്നു
കവിളത്തു തട്ടീലാ കൈവിരല്‍തുമ്പുകള്‍
കരളിന്റെ കോവിലില്‍ പൂവെറിഞ്ഞൂ
കരളിന്റെ കോവിലില്‍ പൂവെറിഞ്ഞു