പാടുമേ ഞാൻ പാടുമേ

 

പാടുമേ ഞാന്‍ പാടുമേ (2)
മാനസവേദിയില്‍ നീയണയുമ്പോള്‍ (2)
ആനന്ദലഹരിയിലാറാടി ഞാന്‍
പാടുമേ പാടുമേ
(പാടുമേ ഞാന്‍ ..)

നിന്‍ കരപല്ലവ ലാളനമല്ലോ
എന്‍ മണിവീണയും ഞാനും
നിന്‍ കൃപാരസ വൈഭവമല്ലോ
നിന്‍ കൃപാരസ വൈഭവമല്ലോ
എന്നിലുയരും ഗാനം
(പാടുമേ ഞാന്‍ .....)

നാദധാരയിലാനന്ദലഹരിയില്‍
ഏതോ മധുരമാം വിസ്മൃതിയില്‍
അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും
ഓര്‍ക്കുക നീയെന്‍ രാഗം
(പാടുമേ ഞാന്‍ .....)

പാടിത്തീരും മുന്‍പേ മാമക
നാദം തളരുന്നല്ലോ
വീണക്കമ്പിയില്‍ വിരലിടറുന്നു
രാഗം തകരുന്നൂ രാഗം തകരുന്നു
എന്റെ രാഗം   തകരുന്നു