സ്വർണ്ണമുകിലുകൾ സ്വപ്നം കാണും

സ്വര്‍ണ്ണമുകിലുകള്‍ സ്വപ്നം കാണും
പൗര്‍ണ്ണമിരാവില്‍ നീയെങ്ങോ
കാത്തിരിക്കും കാമിനിയെന്നെ
കാണാനായിനിയെന്നുവരും
കാണാനായിനിയെന്നുവരും
പൂത്തു വസന്തം യാമിനിയില്‍ ഞാന്‍
മാത്രമേകാകിനിയായി
ഏകാന്തതയില്‍ എന്മണിയറയില്‍
എന്നെക്കാണാനെന്നുവരും
എന്നെക്കാണാനെന്നുവരും

തേന്മലരേ നിന്‍ കവിളില്‍
കാണുവതെന്തേ പനിനീരോ (2)
തേന്‍ നുകരും കാമുകനേ
കാണാതൊഴുകും കണ്ണീരോ
കാണാതൊഴുകും കണ്ണീരോ
(സ്വര്‍ണ്ണമുകിലുകള്‍....)

ഓര്‍മ്മകളില്‍ ഓളങ്ങളില്‍
അറിയാതേ ഞാനൊഴുകുമ്പോള്‍ (2)
തേടിവരുമോ ഓടിവരുമോ (2)
ഓടവുമായെന്‍ മണിമാരന്‍
പൊന്നോടവുമായെന്‍ മണിമാരന്‍
(സ്വര്‍ണ്ണമുകിലുകള്‍....)

SWARNA MUKILUKAL ... ( RAJESH MENON )