പാടണോ ഞാൻ പാടണോ

ആ.....ആ...ആ..ആ
പാടണോ ഞാന്‍ പാടണോ (2)
മാമകഗാനം പൂജാമാല്യം
മറ്റൊരു വേദിയില്‍ ചാര്‍ത്താനാമോ
കൃഷ്ണാ..... മാനസഗാനം നീയല്ലാതെ
മറ്റാരാനും കേള്‍ക്കാനാണോ
(പാടണോ  ..)

വനമാലയായി മണിമാറില്‍ നിന്നെ
പുണരാനെന്തൊരു മോഹം (വനമാല)
പനിനീര്‍പൂവായ് നിന്‍ പദതാരില്‍ (2)
വിടരാനെന്നുടെ ദാഹം
(പാടണോ ,...)

വിരിയുമോരോ സ്വരരാഗപുഷ്പം
വീണക്കമ്പിയില്‍ സുന്ദരസ്വപ്നം
നര്‍ത്തനമാടും നാദതരംഗം (2)
എല്ലാം നിന്നുടെ ലീലാരംഗം (2)
(പാടണോ...)

Paadano njan paadano.....(Preetha Madhu)