പെണ്ണിന്റെ കണ്ണില്‍ തിളക്കം

പെണ്ണിന്റെ കണ്ണില്‍ തിളക്കം
അനുരാഗത്തിന്റെ തുടക്കം
ആണിന്റെ തലയില്‍ മയക്കം
ഒരു രോഗത്തിന്റെ ഇളക്കം
(പെണ്ണിന്റെ...)

ആണിനും പെണ്ണിനും പ്രേമം വന്നാല്‍
അമ്മച്ചിക്കാദ്യം പിണക്കം
പിന്നെ അയലത്ത് മെല്ലെ മുഴക്കം
അനുരാഗം മുന്നേറി മുന്നേറി പോകുമ്പോള്‍ 
നാടു മുഴുക്കെ കുഴപ്പം
(പെണ്ണിന്റെ...)

വേലി കെട്ടി അടച്ചാലോ
എലി പോല്‍ നുഴയും പ്രേമം
മതിലു കെട്ടി മറച്ചാലോ
മതിലു ചാടും പ്രേമം
അമ്മച്ചി മുമ്പില്‍ വന്നാലോ
അയ്യോ - എന്തിനാണ് പൂങ്കരളേ അമ്മയെ വിളിക്കണ്
എപ്പോഴാണ് എന്റെ മാറില്‍ മാല വന്നു വീഴണ്
വീഴും - വീഴും

നിന്നെ കെട്ടും കല്യാണത്തിന്
പന്ത്രണ്ടാന എഴുന്നള്ളും
ആയിരമാളു വിരുന്നു വരും
അഞ്ചോ പത്തോ മന്ത്രി വരും

എന്നെ കെട്ടും കല്യാണത്തിന്
സിനിമാ താരങ്ങളാരു വരും
ഏ !! 
സിനിമാ താരങ്ങളാരു വരും

സത്യന്‍ വേണോ നസീറ് വേണോ
കൊട്ടാരക്കര പോരെങ്കില്‍
ബഹദൂറെത്തും എസ്പിയുമെത്തും
അടൂര്‍ ഭാസി പറന്നു വരും

വേണ്ട വേണ്ട ഭാസി വേണ്ട
എന്താ-
കല്യാണപ്പന്തലില്‍ ഭാസിയെക്കണ്ടാല്‍
നിങ്ങളെത്തള്ളി ഞാന്‍ ഭാസിയെക്കെട്ടും

Penninte Kannil Thilakkam