ഇതുവരെ പെണ്ണൊരു പാവം

ഇതുവരെ പെണ്ണൊരു പാവം
ഇന്നോ പുലിയുടെ ഭാവം
കളിവാക്കു കേള്‍ക്കുമ്പോഴെന്തേ പെണ്ണേ
കടമിഴിയില്‍ വല്ലാത്ത കോപം
(ഇതു വരെ... )

പനിനീര്‍പ്പൂങ്കരളിന്റെയുള്ളില്‍
ചൊറിയമ്പുഴുവെങ്ങിനെ കേറി
കണ്ണിണയാല്‍ ചൂതാടും നേരം
കള്ളക്കളിയാരു കളിച്ചു
(ഇതു വരെ... )

മുല്ലപ്പൂവേതോ കാട്ടില്‍
മുള്ളിന്മേല്‍ക്കേറിയുടക്കി
ചുണയേറും സുന്ദരിയാള്‍ക്കിന്നയ്യോ
പ്രണയപ്പനിയെങ്ങിനെ വന്നു കൂടി
(ഇതു വരെ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithuvare pennoru paavam

Additional Info

Year: 
1968