താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു

താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു
താവകമിഴിയാകും മലർപ്പൊയ്കയിൽ
താവകമിഴിയാകും മലർപ്പൊയ്കയിൽ  

കാണാത്ത കല്പടവിൽ കളിയാക്കാനിരിക്കുന്നു
മാനസകാമദേവൻ മലരമ്പൻ
മാനസ കാമദേവൻ മലരമ്പൻ
(താരുണ്യ...)

സങ്കല്പസുന്ദരിമാർ ഹൃദയത്തിൽ വിരിയുന്ന
കുങ്കുമപൂവനത്തിൽ പൂ നുള്ളുന്നു
വെണ്മാടക്കെട്ടിലതാ
വെറ്റിലത്താലവുമായ്
വെണ്മേഘപ്പെൺകൊടിമാർ സല്ലപിക്കുന്നു
(താരുണ്യ...)

പാതിരാപ്പന്തലിൽ വാസന്ത രാത്രി തന്റെ
മോതിരം മാറ്റുന്ന മുഹൂർത്തമെത്തി
ഈ രാഗവസന്തത്തിൽ ആരാമസുഗന്ധത്തിൽ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ
(താരുണ്യ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharunya swapnangal

Additional Info