മിടുമിടുക്കൻ മീശക്കൊമ്പൻ

മിടുമിടുക്കൻ മീശക്കൊമ്പൻ ഹൈ ഹൈ ഹൈ
ഒടുക്കം പറ്റിയ കുടുക്കു കണ്ടോ ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)

പെണ്ണെറിഞ്ഞീടും കൺ വലയിങ്കൽ
വന്നു വീണാൽ ആൺപുലിയും ചുണ്ടെലി തന്നെ (2)
കളിച്ചു കളിച്ചു ചിരിച്ചു ചിരിച്ചു
പുരുഷനൊടുവിൽ അടിയറവ് ഹൈ ഹൈ ഹൈ (മിടുമിടുക്കൻ..)

നാരിമാരിതാ പോരിനു തയ്യാർ
നാക്കുകളാം തോക്കുകൾക്ക് വാക്കു താനുണ്ടാ (2)
പഠിച്ച വിദ്യകൾ പഴകി പഴകി
പുരുഷസിംഹത്തെ പിടിച്ചു കറക്കി ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)