പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ

പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ
ശ്ശ്‌---മെല്ലെ - ഇനി മെല്ലെ 
ഈ കളിയും ചിരിയും കളിത്തോഴിമാർ 
കേൾക്കില്ലേ - ഇല്ലേ 

നാളെയവർ കൈകൊട്ടി കളിയാക്കില്ലേ 
നാളെയവർ കൈകൊട്ടി കളിയാക്കില്ലേ 
ഇതു പതിവല്ലേ - മധു വിധുവല്ലേ 
ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ - അല്ലേ 
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടെ 
വീട്ടിലെ വിളക്കുകൾ അണഞ്ഞോട്ടെ 
കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ 
കഥകൾ പറഞ്ഞോളൂ കവിതകൾ പാടിക്കൊള്ളൂ 
മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ 
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

ആയിരം രജനികൾ വന്നാലും 
ആദ്യത്തെ രാത്രിയിതൊന്നു മാത്രം 
മാനസമുരളിതൻ സ്വരരാഗസംഗീതം 
ഞാനിന്നടക്കിയാലടങ്ങുകില്ല 
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
pinneyuminakkuyil pinangiyallo

Additional Info

Year: 
1969
Lyrics Genre: