പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്

പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു

കൂടിന്നുമേക്കടി കുരുത്തോല
പാടത്തെപഴംപായല്‍ തഴപ്പായ
പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു
നെല്ലോലക്കുരുവികള്‍ കൂടുവെച്ചു

തേനുണ്ണാന്‍ പോയതും തെനതിന്നാന്‍ പോയതും
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍
തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ

പൂവനും പിടയുമായ് കിനാവു കണ്ടു
ദൂരത്ത്  കതിര്‍ കൊയ്യാന്‍ പോയി പൂവന്‍

കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം
കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം

പൂവന്റെ നെഞ്ചത്ത് കനലാണേ
അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍
ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullanivarambathu

Additional Info

Year: 
1969