പുലരിവന്നു പൂവിടര്‍ത്തുന്നു
പുലരിവന്നു പൂവിടര്‍ത്തുന്നു..
പുതുമയെന്റെ കണ്ണെഴുതുന്നു (2)
വിരല്‍ തൊടുന്ന കമ്പിയൊക്കെ
വീണയാക്കി മാറ്റിയെന്നില്‍
വിസ്മയങ്ങള്‍ ചിറകടിക്കുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു..
കടമകള്‍തന്‍.. ഇടവഴിയില്‍..
നിറകുളിരായ്... നീങ്ങുമ്പോള്‍
മിഴിയിതളില്‍.. കദനങ്ങള്‍
ഹിമകണമായ്.. തേങ്ങുമ്പോള്‍
തഴുകീടുന്നു സ്നേഹം
ഒഴിഞ്ഞീടുന്നു മൗനം..
വലവീശുന്നു കാമം...വഴിമാറുന്നു മോഹം
വിണ്ണില്‍ പറക്കുന്ന വര്‍ണ്ണക്കിളികളെ
കണ്ണുനീര്‍ക്കൂട്ടിലെ പാട്ടുകാരാക്കി ഞാന്‍
എന്‍ മുടിത്തുമ്പിലെ പൂവിലും തൂവസന്തം...
പുലരിവന്നു പൂ വിടര്‍ത്തുന്നു..
പുതുമയെന്റെ കണ്ണെഴുതുന്നു
അറിവുകള്‍തന്‍.. പൂന്തണലില്‍
പറവകളായ് തീരുമ്പോള്‍...
ചിറകലിയും ചിരികളിയില്‍
കുറുമൊഴികള്‍ കുതിരുമ്പോള്‍
ഇതള്‍ വീശുന്നു ദാഹം..ഇണതേടുന്നു കാലം
കുടമേന്തുന്നു വര്‍ഷം..കുടചൂടുന്നു ഹര്‍ഷം
നമ്മുടെ സംക്രമ സന്ധ്യകള്‍ ഇങ്ങനെ
മണ്ണില്‍ പുളയുന്നു പൊന്നണിഞ്ഞീടുന്നു
തങ്കത്തരിവളച്ചാർത്തിലുമാസുഗന്ധം..
പുലരിവന്നു പൂ വിടര്‍ത്തുന്നു..
പുതുമയെന്റെ കണ്ണെഴുതുന്നു..
വിരല്‍ തൊടുന്ന കമ്പിയൊക്കെ
വീണയാക്കി മാറ്റിയെന്നില്‍
വിസ്മയങ്ങള്‍ ചിറകടിക്കുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു..