പേടമാന്‍കണ്ണീ നീയെനിക്കെന്നും

പേടമാന്‍കണ്ണീ നീയെനിക്കെന്നും
പേടമാന്‍കണ്ണീ നീയെനിക്കെന്നും
പ്രേമസംഗീതം ലയവിന്യാസം
ഒരു മൂക പ്രേമവികാരത്തിന്‍
പ്രിയ മാലിനിയായി
നീയൊരു രതിദേവതയായി
പേടമാന്‍കണ്ണീ നീയെനിക്കെന്നും
പ്രേമസംഗീതം ലയവിന്യാസം
ഒരു മൂക പ്രേമവികാരത്തിന്‍
പ്രിയ മാലിനിയായി
നീയൊരു രതിദേവതയായി

കോളേജു കാന്റീനില്‍
ആരും കേറാത്ത ലൈബ്രറിയില്‍ (2)
നോട്ടീസ്ബോര്‍ഡിന്നരികില്‍.. ബാസ്കറ്റ്ബോൾ കോര്‍ട്ടില്‍
കാത്തു ഞാന്‍ നിന്നു നിന്നെ.. കാത്തു ഞാന്‍ നിന്നു
നീ വരില്ലേ പൊന്നുമോളെ പുന്നാരമോളെ 
ഗോളടിക്കുകില്ലേ

തന താനാന താനാന താനാനന
തന താനാന താനാന താനാനന
പേടമാന്‍കണ്ണീ നീയെനിക്കെന്നും
പേടമാന്‍കണ്ണീ നീയെനിക്കെന്നും
തന്തനാന തന്തനാന തന്താനനനാ
തന്തനാന തന്തനാന തന്താനനനാ
തന്താനനാ

നീ പിറന്നുവീണു ഞാന്‍ പറന്നടുത്തു
കാത്തിരുന്ന സ്വപ്‌നങ്ങൾ..വന്നില്ല (2)
എന്നിലെ നീയും.. നിന്നിലെ ഞാനും
എന്നിലെ നീയും.. നിന്നിലെ ഞാനും
സിലബസിലിതുവരെ വന്നിട്ടില്ല
വന്നിട്ടില്ല വരികയില്ല വരാന്‍ പോകുന്നില്ല
തന താനാന താനാന താനാനനാ
തന താനാന താനാന താനാനനാ

പേടമാന്‍കണ്ണീ നീയെനിക്കെന്നും
പ്രേമസംഗീതം ലയവിന്യാസം
ഒരു മൂക പ്രേമവികാരത്തിന്‍
പ്രിയ മാലിനിയായി
നീയൊരു രതിദേവതയായി
പേടമാന്‍കണ്ണീ ..പ്രേമസംഗീതം
പൂവിതൾക്കണ്ണീ ..ഹാ രാഗസല്ലാപം
ആഹാ താമരക്കണ്ണീ...കൂവളക്കണ്ണീ
കാമസാമ്രാജ്യം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pedaman kannee

Additional Info

Year: 
1990

അനുബന്ധവർത്തമാനം