മറന്നോ സ്വരങ്ങൾ

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
ആലോലം താലോലം ..ആലോലം താലോലം ..
ഒരു സ്വപ്നമെന്നിൽ ഉണർന്നു...
മെല്ലെ നിന്നെ പൊൻ പീലിയാൽ തലോടാൻ
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ

ഒരുങ്ങി ഞാൻ നിനക്കുവേണ്ടി
നിൻ തനുവാകാൻ കൊതിയാകെ (2)
അഭിലാഷ ഭൂവിൽ നിറമാരി തൂകും
ഋതുരാജ മഞ്ജിമ നീ...
എന്നുയിരിൻ മയൂഖമായി നീ
അതുലേ നിന്നിലെ നിറയും ലജ്ജയിൽ
അലിയാൻ അനുമതി കാത്തിരിക്കുന്നു ഞാൻ
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ

വന്നണഞ്ഞോ നീയെൻ കിനാവിൽ
പൊൻ രഥത്തിൻ ഹൈമരാവുകളിൽ..
അണഞ്ഞോ നീയെൻ കിനാവിൻ
പൊൻ രഥത്തിൻ ഹൈമരാവുകളിൽ..
നീയാകും മൗനം സ്വരമായി മാറാൻ
ഉയരും മനോഗതങ്ങൾ ...
എന്നുയിരാർന്ന മർമ്മരങ്ങൾ...  
സദയം നിന്നിലെ അറിയാ മാധുരി
പകരൂ നീയിനി പ്രേമ സാരംഗമേ ..

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
ആലോലം താലോലം ..ആലോലം താലോലം ..
ഒരു സ്വപ്നമെന്നിൽ ഉണർന്നു...
മെല്ലെ നിന്നെ പൊൻ പീലിയാൽ തലോടാൻ

നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ

Njaan Samvidhanam Cheyyum (Malayalam) - Song No. 1