ഗായത്രി
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രാജാമണി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജെ യേശുദാസ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 973 |
ശ്രീധരൻ ഇളയിടം | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 973 |
പി എൻ മേനോൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 973 |
ജയഭാരതി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 973 |
കഥ സംഗ്രഹം
നടൻ എം ജി സോമന്റെ ആദ്യ ചിത്രം
ശുചീന്ദ്രത്തിന്റെയും അവിടുത്തെ പുരാതന ക്ഷേത്രത്തിന്റെയും അവിടെയുള്ള ബ്രാഹ്മണ അഗ്രഹാരങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഗായത്രി.
ഒരു പഴയ ബ്രാഹ്മണപുരോഹിതനായ സഹസ്രത്തിന്റെ ജീവിതത്തെയും അവന്റെ സ്വപ്നങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. സഹസ്രം, വിധവയായ സഹോദരി പൊന്നുപാട്ടി, മകൻ ശങ്കര ശാസ്ത്രി, കൊച്ചുമക്കളായ രാജമണി, കനകം എന്നിവർ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. പണം കടം കൊടുക്കുന്ന ഹരിഹര അയ്യർക്ക് സഹസ്രം തൻ്റെ വീട് പണയപ്പെടുത്തിയിരിക്കുന്നു. ഗ്രാമം മുഴുവൻ ആദരിക്കുന്ന സഹസ്രത്തിൻ്റെ ജീവിതാഭിലാഷം ഒരു യഥാർത്ഥ ബ്രാഹ്മണനെപ്പോലെ മരിക്കുകയും എല്ലാ ആചാരങ്ങളോടും ആഡംബരങ്ങളോടും കൂടി തന്നെ സംസ്കരിക്കുകയും ചെയ്യണം എന്നതാണ്.അത്തരമൊരു ആഗ്രഹം നടപ്പാക്കാൻ ഗണ്യമായ ചെലവുണ്ട്. എന്നാൽ സഹസ്രത്തിൻ്റെ കുടുംബം ദാരിദ്ര്യത്തിലുമാണ്. ശങ്കര ശാസ്ത്രിക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. അതുപോലെ കനകത്തിനും; അവൾ ഗ്രാമത്തിലെ ഇഡ്ഡലിക്കടയിലാണ് ജോലി ചെയ്യുന്നത്. കൂടാതെ അധിക വരുമാനത്തിനായി അവൾ ചാണകം ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നു. സഹസ്രം തന്റെ ആചാരപരമായ മരണത്തിനായി പണം തലയിണയ്ക്കടിയിൽ സൂക്ഷിച്ചു വയ്ക്കുന്നു, ആരും അറിയാതെയാണ് ഇത് ചെയ്യുന്നത്. ചെറുമകൻ രാജാമണിക്ക് ജോലിയില്ല. അവൻ ആചാരങ്ങളെ എതിർക്കുന്ന പ്രകൃതവുമാണ്. അവൻ പൂണൂൽ ധരിക്കില്ല. കൂടതെ മാംസം കഴിക്കാൻ പോലും മടിയില്ലാത്തവനുമാണ്.
പൊന്നുപാട്ടിക്ക് കനകത്തെക്കുറിച്ചും ആശങ്കയുണ്ട്. സ്ത്രീധനം കൊടുക്കാതെ അവളെ എങ്ങനെ വിവാഹം കഴിപ്പിക്കുമെന്ന ചിന്തയാണ് അവർക്ക്. തൻ്റെ സുഹൃത്ത് മുൻ കൊട്ടാരംസേവകൻ വിക്രമൻ പിള്ളയുമായുള്ള ചങ്ങാത്തവും പത്മനാഭ വിഗ്രഹത്തിനു മുമ്പിലുള്ള പൂജയും പ്രാർത്ഥനയും മാത്രമാണ്
സഹസ്രത്തിന് അൽപ്പം സന്തോഷം നൽകുന്നത്.
ദിവസങ്ങൾ കഴിയുമ്പോൾ കനകം ഒരു അലക്കുകാരനുമായി (അപ്പു) പ്രണയത്തിലാകുന്നു. ആ വിവരം ചില അയൽവാസികൾക്കും പൊന്നു പാട്ടിക്കും അറിയാം. ഇതിനിടയിൽ, പണയം വച്ചിരിക്കുന്ന വസ്തു കൈവശപ്പെടുത്താനും സഹസ്രത്തെയും കുടുംബത്തെയും തൻ്റെ കൈപ്പിടിയിൽ ഒതുക്കാനും ഹരിഹര അയ്യർ പദ്ധതികൾ ഒരുക്കുന്നു.
രാജാമണി തന്റെ മാനസിക വിഭ്രാന്തിയുള്ള മകളായ ചിത്രയെ വിവാഹം കഴിക്കുന്നില്ലെങ്കിൽ സഹസ്രത്തെ വീട്ടിൽ നിന്നും പടിയിറക്കും എന്ന് ഹരിഹര അയ്യർ പറയുന്നു. രാജമണിയാവട്ടെ ഈ കല്യാണാലോചന നിരസിക്കുന്നു. പകരം, അപ്രതീക്ഷിതമായി അയാൾ ഹരിഹര അയർക്ക് കൊടുക്കാൻ ആവശ്യമായ പണവുമായി വരുന്നു.
വിനോദസഞ്ചാരികൾക്കായി പുരാവസ്തുകൾ കടത്തുന്ന ഒരാൾക്ക് രാജാമണി കുടുംബവിഗ്രഹം വിറ്റു. കൂടാതെ തൻ്റെ വീടിന്റെ ഒരു ഭാഗം ഒരു മുസ്ലീം കച്ചവടക്കാരന് ഒരു സ്റ്റാൾ സ്ഥാപിക്കാൻ വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ പണമായിരുന്നു ഹരിഹര അയ്യർക്കു നല്കിയത്.
ഈ സംഭവങ്ങൾ പറഞ്ഞ് ഹരിഹര അയ്യർ ഗ്രാമവാസികളെ പ്രകോപിപ്പിക്കുന്നു. ആ പ്രകോപനവും മറ്റും കാരണം പതുക്കെ സഹസ്രത്തിൻ്റെ ചിന്താരീതി തന്നെ മാറുന്നു. "എന്റെ ആചാരപരമായ മരണത്തേക്കാൾ പ്രധാനം ജീവിച്ചിരിക്കുന്ന ഇന്നിനില്ലേ? എന്തിനാണ് എന്റെ മരണത്തിനായി താൻ പണം സ്വരൂപിക്കുന്നത്? അത് കനകത്തിന്റെ സ്ത്രീധനമായി നല്കി അവൾക്ക് നല്ല ഭാവി കൊടുത്തൂടെ?" - ഇങ്ങനെയുള്ള
ഈ ചിന്തകൾ സഹസ്രത്തിൻ്റെ മനസ്സിൽ വട്ടമിടുന്നു.
സഹസ്രം ഒരു വിഭാര്യനായ ബ്രാഹ്മണനെക്കൊണ്ട് കനകത്തെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു.തുടർന്ന് വിവാഹ നിശ്ചയം നടത്തുന്നു.സഹസ്രം സ്വന്തം ശവസംസ്കാര ചടങ്ങുകൾക്കായി സൂക്ഷിച്ചിരിക്കുന്ന പണമെല്ലാം സ്ത്രീധനമായി നൽകുന്നു. പക്ഷേ കനകം അപ്പുവിനൊപ്പം ഒളിച്ചോടുന്നു. അവർ പിന്നീട് അലക്കുകാരുടെ കോളനിയിൽ താമസം തുടങ്ങുന്നു. ഈ സംഭവങ്ങൾ ഏൽപ്പിച്ച ഞെട്ടലും ഹൃദയ വേദനയും മൂലം സഹസ്രം മരിക്കുന്നു.
ഒരു ബ്രാഹ്മണന്റെ മൃതദേഹം ശ്മശാനത്തിലേക്ക് ബ്രാഹ്മണർ മാത്രം ഉയർത്തണമെന്നതാണ് ആചാരം. എന്നാൽ സഹസ്രത്തിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരു ബ്രാഹ്മണനും മുന്നോട്ടുവരുന്നില്ല. ഇതേത്തുടർന്ന് ശങ്കര ശാസ്ത്രി (സഹസ്രത്തിൻ്റെ മരണം മൂലം മാനസാന്തരപ്പെട്ട ), ക്രിസ്ത്യൻ ലോനൻ, അലക്കുകാരൻ അപ്പു, മുസ്ലീം കച്ചവടക്കാരൻ എന്നിങ്ങനെ നാലു 'പേർ അദ്ദേഹത്തിന്റെ മൃതദേഹം ചിതയിലേക്ക് കൊണ്ടുപോകുന്നു. വിക്രമൻ പിള്ള എന്ന ബ്രാഹ്മണനല്ലാത്ത വ്യക്തി പവിത്രമായ അഗ്നിയുമായി ശവമഞ്ചത്തിൻ്റെ മുന്നിലൂടെ നടക്കുന്നു. അങ്ങനെ വരാനുള്ള ഒരു മാറ്റത്തിന്റെ കാറ്റ് ആ ഗ്രാമത്തെ മുഴുവൻ തഴുകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
തൃത്താപ്പൂവുകളിലക്കുറി ചാര്ത്തും |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 2 |
ഗാനം
തിരകൾ തിരകൾ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ശ്രീ വല്ലഭ ശ്രീവത്സാങ്കിതസിന്ധുഭൈരവി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 4 |
ഗാനം
പത്മതീർത്ഥമേ ഉണരൂപൂര്വികല്യാണി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
നം. 5 |
ഗാനം
തങ്കത്തളികയിൽ പൊങ്കലുമായ് വന്നശുദ്ധധന്യാസി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |