ശ്രീ വല്ലഭ ശ്രീവത്സാങ്കിത
ശ്രീവല്ലഭ ശ്രീവത്സാങ്കിത
ശ്രീവൈകുണ്ഠപതേ
ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
ശ്രീപത്മനാഭഹരേ
(ശ്രീവല്ലഭ.. )
വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
വില്വമംഗലമല്ലാ - ഞാനൊരു
വില്വമംഗലമല്ല
മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
മണിക്കണ്ണിമാങ്ങയുമില്ലാ
(ശ്രീവല്ലഭ.. )
സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
സ്വാതിതിരുനാളല്ലാ- ഞാനൊരു
സ്വാതിതിരുനാളല്ലാ
ഉഷസ്സില്‍ തിരുമുന്‍പില്‍
കാഴ്ചവെയ്ക്കാനൊരു
തിരുനാമകീര്‍ത്തനമില്ലാ - ഒരു
തിരുനാമകീര്‍ത്തനമില്ലാ
(ശ്രീവല്ലഭ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Sreevallabha
Additional Info
ഗാനശാഖ: