തിരകൾ തിരകൾ
തിരകൾ - തിരകൾ
ഒരിക്കലുമുറങ്ങാത്ത തിരകൾ
ചിരിച്ചും തമ്മിൽ പുണർന്നും
തീരങ്ങളിൽ കെട്ടിമറിഞ്ഞും
നീന്തുന്ന തിരകൾ
തിരകൾ....
നമുക്കീ തിരകളാകാം നറുനിലാപുതപ്പിൽ
നഗ്നവികാരങ്ങൾ പൊതിയാം
ഒരു ജലക്രീഡയിൽ മുഴുകാം
മണിമാണിക്ക്യ പത്തികൾ പിണച്ചീ
മണലിന്റെ മെത്തയിലിഴയാം
ഇഴയാം - ഇഴയാം - ഇഴയാം
(തിരകൾ..)
നമുക്കീ തീരമാകാം നഖമുള്ള തിരകൾ
നെഞ്ചത്തു പടർത്തി കിടക്കാം
ഒരു രോമഹർഷത്തിലലിയാം
അലമാലകളുടെ പൊക്കിള്‍ച്ചുഴിയിലെ
ചിറകുള്ള ചിപ്പികൾ പെറുക്കാം
പെറുക്കാം - പെറുക്കാം - പെറുക്കാം
(തിരകൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thirakal
Additional Info
ഗാനശാഖ: