തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും

തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും
തിരുമംഗല രാത്രി
തൃച്ചംബരത്ത് കുളിച്ചുതൊഴുതുവരും
തൃക്കാര്‍ത്തികരാത്രി
(തൃത്താപ്പൂവുകൾ..)

കൈവട്ടകയിലെ കിരണപുഷ്പങ്ങളാല്‍
കദംബവനികയാക്കി - നീയിവിടം
കദംബവനികയാക്കി
കനകനിലാപ്പുഴയിലലക്കിത്തന്ന നിന്‍
കസവുടയാട ഞാനുടുത്തൊരുങ്ങി
ആരോ - സ്വപ്നത്തിലാരോ പൊതിയുന്നൊ-
രാശ്ലേഷത്തില്‍ മയങ്ങീ
(തൃത്താപ്പൂവുകൾ..)

അഗ്രഹാരത്തിന്റെ തിരുമുറ്റമാകെ നീ
അനംഗകഥയെഴുതി - കൈവിരലാല്‍
അനംഗകഥയെഴുതീ
അവിടെ മദാലസയാം രതിയെപ്പോലെയെന്‍
അചുംബിത ദാഹങ്ങള്‍ പറന്നിറങ്ങീ
ആരോ - സ്വപ്നത്തിലാരോ പൊതിയുന്നൊ-
രാശ്ലേഷത്തില്‍ മയങ്ങീ
(തൃത്താപ്പൂവുകൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thrithappoovukal

Additional Info