റോസി
Actors & Characters
Actors | Character |
---|---|
തോമ | |
റോസി | |
സലിം | |
നബീസ | |
ഔസേപ്പ് | |
ശങ്കരൻ നായർ | |
കാസിം | |
കഥ സംഗ്രഹം
- "താരവ്യവസ്ഥകൾ വെല്ലുവിളിച്ച സിനിമയാണ് റോസി. സുന്ദരനായ നായകനേയോ സുന്ദരിക്കുട്ടിയായ നായികയേയോ കാണാനില്ല. പ്രേം നസീറിനെ ഒരു സഹനടന്റെ വേഷത്തിൽ മാത്രമാക്കാനും ചങ്കൂറ്റം കാണിച്ചു പി. എൻ. മേനോൻ.
- നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച ശേഷം പി. എൻ. മേനോൻ സംവിധാനരംഗത്തേക്ക് കടന്ന കന്നിച്ചിത്രമാണ് റോസി. യഥാതഥമായ സംഭവചിത്രീകരണവും മനോഹരമായ വാതിൽപ്പുറക്കാഴചകളും കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം.
- സംഗീതസംവിധായകൻ ജോബ് ഒരേ ഒരു പാട്ട് കൊണ്ട് ഉന്നതിയിലെത്തി. യേശുദാസിനും ഒരു വമ്പൻ ബ്രേക്ക് എന്നു പറയാവുന്നതായിരുന്നു ‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം’ എന്ന പാട്ട്.
- ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് നിർമ്മാതാവ് മണിസ്വാമിയുമായി കവിയൂർ പൊന്നമ്മ അടുക്കുന്നതും വിവാഹത്തിൽ കലാശിക്കുന്നതും."
ഔസേപ്പിന്റെ കൂടെത്താമസിക്കുന്ന തോമയും ഔസേപ്പിന്റെ മകൾ റോസിയും പ്രണയബദ്ധരാണ്. സ്നേഹവാനായ അയൽക്കാരൻ കാസിം റോസിയ്ക്കു വേണ്ടി വാദിച്ചു. ഔസേപ്പ് അവസാനം കല്യാണത്തിനു സമ്മതിച്ചു. കാസിമിന്റെ മകൾ നബീസയുടെ കാമുകൻ സലിമും റോസിയ്ക്ക് പിന്തുണയുണ്ട്. കല്യാണം കഴിഞ്ഞതോടെ തോമയും റോസിയും മറ്റൊരു മലയോര ഗ്രാമത്തിൽ കുടിയേറി. പോലീസിനെ കാണുമ്പോഴെല്ലം ഭീതിദനാകുന്ന തോമയ്ക്ക് പൂർവ്വചരിത്രത്തിൽ ഒരു രഹസ്യമുണ്ട്. സഹോദരിയെ മാനഭംഗപ്പെടുത്താൻ വന്ന മുതലാളിയുമായി ഏറ്റുമുട്ടിയപ്പോൾ മുതലാളി മരിക്കുകയാണുണ്ടായത്.നിരപരാധി എങ്കിലും കൊലക്കുറ്റം തോമയുടെ തലയിലാണ്. ഗർഭിണിയായ റോസി അവശനിലയിലാണ്. പരിചയക്കാരനായ പോലീസ് ശങ്കരൻ നായർക്ക് തോമയെ അറസ്റ്റ് ചെയ്യാതിരിക്കാൻ വയ്യ. പ്രസവത്തോടെ റോസി മരിയ്ക്കുമ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ പ്രതിദ്ധ്വനിക്കുന്ന അന്തരീക്ഷത്തിൽ തോമയെ കൊണ്ടുപോകുന്ന പോലീസ് ജീപ്പ് അകലുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
ലഭ്യമായ മുഴുവൻ വിവരങ്ങളും ചേർത്തു | |
പാട്ടിന്റെ വരികൾ ചേർത്തു |