ഇ കരുണാകരൻ

E Karunakaran
Ellaath Karunakaran
തരംഗിണി എള്ളാത്ത് കരുണാകരൻ

     മലയാള സിനിമാ ഗാന ശാഖ മറക്കാൻ പാടില്ലാത്ത വ്യക്തിത്വമാണ് തരംഗിണി സ്റ്റുഡിയോവിലെ സൗണ്ട്  റെക്കോർഡിസ്റ്റായ ഇ.കരുണാകരൻ എന്ന എള്ളാത്ത് കരുണാകരൻ.
ചെന്നൈയിലും തിരുവനന്തപുരത്തും തരംഗിണി സ്റ്റുഡിയോയിൽ സഹായിയായി ജോലി ചെയ്ത വ്യക്തി.
      ദേവരാജന്‍ മാസ്റ്ററുടെ 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍'  എന്ന പാട്ടാണ് ആദ്യമായി സ്വതന്ത്രമായി റെക്കോഡ് ചെയ്തത്. ജോലിതേടി ചെന്നൈയിലെത്തിയ അദ്ദേഹം മൂന്നു വര്‍ഷം എ.വി.എം. സ്റ്റുഡിയോയുടെ ഫിലിം ലാബില്‍ സഹായിയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ യേശുദാസ് തരംഗിണി സ്റ്റുഡിയോയില്‍ അസിസ്റ്റന്റായി നിയമിച്ചു.
തരംഗിണി സ്റ്റുഡിയോയുടെ സുവർണകാലത്തു കരുണാകരന്റെ സേവനം ഒട്ടേറെ ഗാനങ്ങളെ പൂർണതയിലെത്തിച്ചു. യേശുദാസിന്റെ ശാസ്ത്രീയഗാനങ്ങൾ, അയ്യപ്പഭക്തിഗാനങ്ങൾ, ഓണം ആൽബം തുടങ്ങിയവയാണു തരംഗിണി ആദ്യം പുറത്തിറക്കിയത്. ഇതിലെല്ലാം ഈ മലപ്പുറംകാരന്റെ അദൃശ്യസാന്നിധ്യമുണ്ടായി. ‘ഒരു നറുപുഷ്പമായി...’, ‘ഒരു ദലം മാത്രം...’, ‘ഹൃദയവനിയിലെ...’, ‘പുലരിത്തൂമഞ്ഞുതുള്ളിയിൽ...’, ‘ചന്ദനമണിവാതിൽ...’, ‘ഒരു വട്ടംകൂടി...’, ‘ഇലപൊഴിയും ശിശിരത്തിൽ...’, ‘പൂമുഖവാതിൽക്കൽ...’ തുടങ്ങിയ ഗാനങ്ങൾ റിക്കോർഡ് ചെയ്തത് ഇദ്ദേഹമാണ്.