രാജാധിരാജന്റെ വളർത്തുപക്ഷി
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണംകഥ പാടും പക്ഷി
അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ
അന്തേവാസിനിയായിരുന്നു
ലല്ലല്ല ലല്ലല്ല ലാലല്ലല്ലാ...
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണംകഥ പാടും പക്ഷി
രാജപ്പക്ഷിക്കൊരു കുഞ്ഞുണ്ടായി
രാജകുമാരിയ്ക്ക് കൂട്ടുമായി
കളിയ്ക്കുമ്പോള്‍ കോപംകൊണ്ടാ
തമ്പുരാട്ടിക്കുഞ്ഞൊരിക്കൽ പൈങ്കിളിപ്പൈതലിനെ ഞെരിച്ചുകൊന്നു
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണംകഥ പാടും പക്ഷി
തള്ളപ്പറവ രാജകുമാരിതൻ
താമരക്കണ്ണിണകൾ കൊത്തിപ്പറിച്ചു
പാറാവുകാരുടെ ബാഹുബലങ്ങളാ
പറവയെ തിരുമുൻപിൽ ഹാജരാക്കി
അപ്പോൾ തള്ളപ്പക്ഷി പറഞ്ഞൂ...
പ്രാണന്റെ പ്രാണനാം ആരോമൽ-
ക്കുഞ്ഞിന്റെ പ്രാണനെക്കാളുമീ മിഴികൾ
പ്രാണനായ് തിരുമേനി കരുതുന്നുവെങ്കിലെന്‍
പ്രാണനും കൂടിതാ സ്വീകരിയ്ക്കൂ
മിഴിനീർ തോർത്തിയാ പരിജനപാലകൻ
മിണ്ടാപ്രാണിയെ വിട്ടയച്ചു
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണം കഥ പാടും പക്ഷി
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണം കഥ പാടും പക്ഷി