ഉന്മാദം ഗന്ധർവ സംഗീത
ഉന്മാദം ഗന്ധർവ്വ സംഗീതസായാഹ്നം
സംഗീതം നാദബ്രഹ്മത്തിൻ സങ്കേതം
ചഞ്ചലനയനേ ചന്ദനവദനേ
ചാരുലതേ ലളിതേ
ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ
സംഗീതബിന്ദുക്കളാകാം ഹേയ്...
(ഉന്മാദം..)
മുത്തണിഞ്ഞ മലർമാറിടങ്ങളിൽ
മുത്തമിട്ട മണിമാല്യമേ
എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശനം
ബേബീ... ഓമൈ ലവ്ബേർഡ്
കിസ്സ് മീ ഡാർലിംഗ്
യൂ കിസ്സ് മീ സോ ഹൈ!
സ്നിഗ്ദ്ധപത്മദള ചിത്രനാഭിയിൽ
എത്തിനോക്കിയ സമീരനിൽ
എന്റെ ഊഷ്മള വികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്
ബേബി... ഓമൈ സ്വീറ്റ്ഹാർട്ട്
ലവ് യൂ ഡാർലിംഗ്
ഐ ലവ് യൂ എലോൺ!
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Unmaadam