കനവു നെയ്തൊരു കല്പിതകഥയിലെ

കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ
അവളുടെ കുടിലിൽ വിരുന്നിനെത്തിയ
നവരത്നവ്യാപാരി ഭവാൻ
നവരത്നവ്യാപാരി

രത്നങ്ങളല്ലെൻ മാറാപ്പിൽ
സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ
വനഗായിക നിൻ കഴുത്തിലണിയാൻ
വസന്തമാല്യങ്ങൾ - നവ
വസന്തമാല്യങ്ങൾ (കനവു...)

എങ്ങനെ ഭവാനെ സ്വീകരിക്കും
എങ്ങിനെ എങ്ങനെ സൽക്കരിക്കും (2)
പാതവക്കിലെ ഏകാകിനി ഞാൻ(2)
ഏതു വിഭവമൊരുക്കും ഭവാനായ്
ഏതു വിഭവമൊരുക്കും
രത്നങ്ങളല്ലെൻ മാറാപ്പിൽ
സ്വപ്നങ്ങൾ വർണ്ണസ്വപ്നങ്ങൾ

സങ്കല്പമണിദീപം കൊളുത്തി വെയ്ക്കാൻ
നിൻ കൈയ്യും എൻ കൈയ്യും കൂട്ടു ചേരും (2)
ആരുമറിയാതീ കൊച്ചു കുടിലിൽ (2)
ആനന്ദസുധ ചൊരിയാം - എന്നെന്നും
ആനന്ദസുധ ചൊരിയാം

കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ
വനഗായിക നിൻ കഴുത്തിലണിയാൻ
വസന്തമാല്യങ്ങൾ നവ
വസന്തമാല്യങ്ങൾ
കനവുനെയ്തൊരു കല്പിതകഥയിലെ
ഇടയപ്പെൺകൊടി ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanavu neithoru