ഹാ സംഗീത മധുര നാദം

ഹാ സംഗീതമധുരനാദം
ലയം സങ്കല്പ ലഹരിതൻ ഉന്മാദം
ആനന്ദസാഗരതരംഗങ്ങളേ
അണയുക വസന്തത്തിൻ സുഗന്ധങ്ങളേ
ലലലാ..ലലലാ...ലലലാ...
(ഹാ സംഗീത മധുരനാദം..)

ജീവിതം പ്രണയഗീതം ജീവസ്പന്ദനം താളം
നാളെയെന്നതൊരു വ്യാജം
കാലമാകുമീ നീലയമുനയിൽ
മായാബുൽബുദം.....
ഹാ സംഗീതമധുരനാദം
ലയം സങ്കല്പ ലഹരിതൻ ഉന്മാദം

പ്രേമലോകമിതിലാകേ ശ്യാമചന്ദ്രികാപൂരം
മാഞ്ഞുപോയ് ഹൃദയഭാരം
മായയാം വിപുലവാനമണ്ഡലത്തിൽ
ജീവൻ ബുൽബുദം
(ഹാ സംഗീത മധുരനാദം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sangeetha madhura naadam

Additional Info

അനുബന്ധവർത്തമാനം