ദേവീ നിന്റെ നീർമിഴികൾ
..
ദേവി നിന്റെ നീര്‍മിഴികള്‍
ഇന്നെന്‍ രാഗ ദീപമായി
മൂകമാം നിന്റെ മാനസത്തില്‍
എന്റെ മോഹം പീലി നീര്‍ത്തി
(ദേവി..)
ഓമല്‍ സഖീ നിന്‍ പവിഴാധരത്തില്‍
ഹൃദയാഭിലാഷങ്ങള്‍ അമൃതം പകര്‍ന്നു (2)
മൗനങ്ങള്‍ പാടും ആത്മാവിലേതോ
രാഗങ്ങളൊന്നായി മധുരമേകി
അസുലഭമൊരു സുഖം തരും
സ്വരങ്ങളില്‍ മമസഖിയൊരു ശ്രുതിലയമായ്
(ദേവി..)
മേലെ വാനം മുകില്‍ മാല ചൂടി
സുരഭീസുമം ചാര്‍ത്തി പ്രകൃതിയൊരുങ്ങി (2)
ഹൃദയേസ്വരീ ഈ എകാന്ത തീരം
അജ്ഞാതമേതൊ കവിത പാടി
അതിലൊരു മൃദുപദം തരും കിനാവിലെന്‍
മധുവിധു മലരിതള്‍ വിടരും
(ദേവി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devi ninte neermizhikal
Additional Info
ഗാനശാഖ: