ചഞ്ചലനൂപുരതാളം

ചഞ്ചലനൂപുരതാളം
സ്വരസമ്മോഹനം ജതിസമ്മേളനം
സമ്മോഹനം ജതിസമ്മേളനം
കാമാവേശാര്‍ച്ചിതം രൂപം ഭാവം
ചഞ്ചലനൂപുര താളം

അനന്തന്റെ അമ്പില്‍ ഇളം ചില്ലിവില്ലില്‍
ഞാനുമെന്നു മാറിലേല്‍ക്കുമ്പോള്‍
മനസ്സെന്ന വേടന്‍ വീഴുന്നു മുന്നില്‍
ലീലയാല്‍ ലാലസം ലാസ്യവിന്യാസം
ചഞ്ചലനൂപുര താളം

മദം കൊണ്ടു താനേ തുളുമ്പുന്ന മാറും
നീണ്ടിടം പെടുന്ന കണ്‍കോണും
ആപാദചൂഡം ആവേശപൂരം
കാമിതം മോഹിതം നാട്യശൃംഗാരം
ആ.....
പമപമ ഗമഗരി ഗാഗമമപ
പഗരിസനിധപ
രിസഗരി പമപ (3)
ആ....
ചഞ്ചലനൂപുര താളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanchala noopura thaalam