അപ്പവും വീഞ്ഞുമായ്

അപ്പവും വീഞ്ഞുമായ് നിൻ മാംസവും ചോരയും നീ ഞങ്ങൾക്ക് പങ്കുവച്ചില്ലേ..
ഇവർ ചെയ്ത പാപങ്ങൾ ഒരു മുൾക്കിരീടമായ് ശിരസ്സാ വഹിച്ചോരു ദേവാ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

അങ്ങേക്കു ഞാൻ ജീവൻ തരാം എന്നിലെ ശീമോൻ കളവു പറഞ്ഞാലും (2)
പൂങ്കോഴി കൂവും മുമ്പൊരുവട്ടം പോലും തള്ളിപ്പറയിക്കല്ലേ മനമേ..
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

ചിലനാണയം ചെറു ചുംബനം കുരിശേറ്റി യൂദാ ഗുരുദേവനേയും (2)
ഭൂലോകം പോലും കാലടിവച്ചാലും..ഒറ്റുകൊടുപ്പിക്കല്ലേ..മനമേ
ജീവിതമാം കാൽ‌വരിയിൽ മരക്കുരിശുകൾ ചുമന്നിടുന്നവരെന്നെന്നും
(അപ്പവും വീഞ്ഞുമായ് നീ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appavym veenjumay

അനുബന്ധവർത്തമാനം