അക്കൽദാമ തൻ താഴ്വരയിൽ

അക്കൽദാമതൻ താഴ്വരയിൽ
പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു
അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
മാതാപിതാക്കളില്ലായിരുന്നു
(അക്കൽദാമതൻ..)

ശ്രീ തുളുമ്പും പൈതലിനെ
ആരുമാരും കൈക്കൊണ്ടില്ല
ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം
വെള്ളിക്കാശിനന്നു വിറ്റിരുന്നു

കാനായിലെ പൂപ്പന്തലിൽ
കരുണാവർഷം പെയ്ത ദേവൻ
ആ പിഞ്ചുപൈതലിൻ പ്രാർത്ഥന കേട്ടു
അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു

ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും
പീഡിതർക്കും
നിന്ദിതന്മാർക്കും നിത്യസഹായം
പരിശുദ്ധാത്മാവെന്നും നൽകിടുന്നു
(അക്കൽദാമതൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
akkaldamathan

Additional Info