ഒരു പൂന്തണലും മുന്തിരിയും

Primary tabs

ഒരു പൂന്തണലും മുന്തിരിയും
ഒമർഖയാം പണ്ടു പാടി
വീണ മീട്ടുന്ന നീയുമെനിക്ക്
വിജനതീരം സ്വർഗ്ഗം
വികാര സാഫല്യരംഗം
ഒരു പൂന്തണലും മുന്തിരിയും

അറബിക്കഥയിലെ
ആയിരം രാവുകൾ
അന്നു നെയ്ത കിനാക്കൾ
മയങ്ങി നിൽക്കുകയല്ലോ നിൻ
മലർമിഴി തുമ്പിൽ
ഒരു പൂന്തണലും മുന്തിരിയും

ചിത്തിര രാവിന്റെ
ലഹരിയിൽ തുടിക്കും
ചില്ലു മുന്തിരിപ്പാത്രം
തുളുമ്പി നിൽക്കുകയല്ലോ നിൻ
ഹൃദയമഞ്ജരിയിൽ

ഒരു പൂന്തണലും മുന്തിരിയും
ഒമർഖയാം പണ്ടു പാടി
വീണ മീട്ടുന്ന നീയുമെനിക്ക്
വിജനതീരം സ്വർഗ്ഗം
വികാര സാഫല്യരംഗം
ഒരു പൂന്തണലും മുന്തിരിയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru poonthanalum munthiriyum

Additional Info