ഈ തണുത്ത വെളുപ്പാൻ കാലത്ത്
നഗരത്തിലെ പ്രമുഖരും മദ്ധ്യവയസ്കരുമായ രണ്ടു പേർ അടുത്തടുത്ത് കൊല്ലപ്പെടുന്നു. അന്വേഷണം ഏറ്റെടുക്കുന്ന DSP ഹരിദാസിന് സമാനമായ പഴയ കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഓർമ്മപ്പുസ്തകങ്ങൾ പൊടി തട്ടിയെടുക്കേണ്ടി വരുന്നു. അതയാളെ എത്തിക്കുന്നത് ഒരു പഴയ മനോരോഗിയുടെ ക്രൂരവും വ്യത്യസ്തവുമായ പ്രതികാരനിർവഹണത്തിൻ്റെ പുനർവായനയിലേക്കാണ്.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഹരിദാസ് ദാമോദരൻ ഐ പി എസ് | |
ലക്ഷ്മി | |
ക്രിസ്റ്റോഫർ | |
ഫിലിപ് തെന്നലയ്ക്കൽ ജോർജ് | |
ജസ്റ്റിസ് വാസുദേവ് | |
പത്മം | |
സ്റ്റെല്ല | |
ശ്രീദേവി റൊസരിയോ | |
ഡോ പാവിയനോസ് വനോലിക്കര | |
കുവൈറ്റ് മണി | |
റൊസാരിയോ ഫെർണാണ്ടസ് | |
വാരിയർ മാഷ് | |
നേഴ്സ് ലീലാദേവി | |
ഐ ജി | |
ഡോക്ടർ | |
മിസിസ് ഡേവിസ് | |
ബാലു | |
ഡേവിസ് | |
സി കെ ഗോപാലമേനോൻ | |
ഡോക്ടർ | |
Main Crew
കഥ സംഗ്രഹം
ബോംബെയിൽ നിന്നു മടങ്ങിയെത്തിയ ജസ്റ്റീസ് വാസുദേവിനെ (ബാബു നമ്പൂതിരി) അന്നു രാത്രി സ്വന്തം വീടിനു പുറത്തു വച്ച് ആരോ കഴുത്തിൽ ചങ്ങല മുറുക്കി കൊലപ്പെടുത്തുന്നു. മരിച്ച ജഡ്ജിയുടെ വായിൽ അയാൾ ചകിരിക്കഷണം തിരുകിവയ്ക്കുന്നു.
രാത്രി എട്ടുമണിക്ക് സുഹൃത്തും ബിസിനസുകാരനുമായ കുവൈറ്റ് മണിയാണ് (സോമൻ) ജഡ്ജിയെ ക്ലബിൽ നിന്നു വീട്ടിലെത്തിച്ചത്. പോലീസ് മണിയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടുന്നില്ല. ജസ്റ്റീസ് പണ്ട് ജീവപര്യന്തം ശിക്ഷ വിധിച്ച, അടുത്തയിടെ പുറത്തിറങ്ങിയ പൊന്നൻ എന്നയാളെ സംശയിക്കുന്നെങ്കിലും, അയാൾ അടുത്തയിടെ മരിച്ചതായി വിവരം കിട്ടുന്നു.
വിവാഹിതനായ മണിക്ക് പണ്ടു ബോംബെയിൽ വച്ച് കണ്ടുമുട്ടിയ പദ്മം (ചിത്ര) എന്ന സ്ത്രീയുമായി അടുപ്പമുണ്ട്. പദ്മത്തിൻ്റെ വീട്ടിൽ നിന്ന് എസ്റ്റേറ്റിലേക്കു കാറിൽ സ്വയം ഓടിച്ചുപോകുന്ന മണിയുടെ കാറിനെ, പിന്തുടർന്നുവന്ന ജീപ്പ് ഇടിച്ചു തകർക്കുന്നു. മണി മരിച്ചെന്നുറപ്പാക്കിയ കൊലപാതകി അയാളുടെ വായിൽ ചകിരി തിരുകുന്നു.
തുടർന്ന്, കേസന്വേഷണം DSP ഹരിദാസ് ദാമോദരൻ (മമ്മൂട്ടി) ഏറ്റെടുക്കുന്നു. സഹായത്തിന് ജോയി (ലാലു അലക്സ്) എന്ന പോലീസ് ഓഫീസറുമുണ്ട്.
ഹരിദാസിൻ്റെ ഭാര്യ ലക്ഷ്മി (സുമലത) 'ദിവ്യൻ'മാരിൽ വിശ്വാസമുള്ളയാളാണ്. ഈ കേസിൽ ''പിറകോട്ടു നോക്കി മുന്നോട്ടു പോകണ"മെന്ന് ഒരു "അമ്മ" പറഞ്ഞതായി അവർ ഹരിദാസിനോട് പറയുന്നു. അയാൾ അത് ചിരിച്ചുതള്ളുന്നെങ്കിലും, രണ്ടു കൊലപാതകത്തിലെയും സാമ്യവും മരിച്ച മദ്ധ്യവയസ്കരുടെ സമപ്രായവും കണക്കിലെടുത്ത്, മുൻപ് ഇത്തരം കൊലകൾ നടന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ജോയിയോടു പറയുന്നു. വർഷങ്ങൾക്കു മുൻപ് ബോംബെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ റൊസാരിയോ ഫർണാണ്ടസ് (ദേവൻ) എന്നയാളുടെ വായിലും ചകരി കണ്ടെത്തിയിട്ടുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. റൊസാരിയോയുടെ കുടുംബത്തെപ്പറ്റി അന്വേഷിക്കാൻ ഹരിദാസ് തീരുമാനിക്കുന്നു.
റൊസാരിയോയുടെ വീട്ടിൽ എത്തുന്ന ഹരിദാസ്, അവിടെ ഒരു ഡേവിസ് ആൻ്റണിയും (ലത്തീഫ്) ഭാര്യയുമാണ് (വത്സല മേനോൻ) താമസമെന്നു മനസ്സിലാക്കുന്നു. ഏകദേശം ഒന്നര വർഷം മുൻപ്, റൊസാരിയോയുടെ ഭാര്യയായ ശ്രീദേവി റൊസാരിയോയുടെ മരണത്തിനു ശേഷം, അവരുടെ പിതാവിൽ നിന്നാണ് ഡേവിസ് വീടു വാങ്ങിയത്. ശ്രീദേവി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടതെന്നും റൊസാരിയോയുടെ മകൻ, ക്രിസ്റ്റി എന്ന ക്രിസ്റ്റഫർ(സുരേഷ് ഗോപി), മാനസിക പ്രശ്നങ്ങളുള്ളയാളായിരുന്നുവെന്നും അമ്മയുടെ മരണശേഷം അയാൾ എവിടേക്കോ പോയെന്നും കേട്ടിട്ടുണ്ടെന്ന് ഡേവിസ് പറയുന്നു.
ഹരിദാസ്, ശ്രീദേവി റൊസാരിയോയുടെ അച്ഛനെ(പ്രതാപചന്ദ്രൻ) കാണുന്നു. അയാൾക്കും ശ്രീദേവിയും കുടുംബവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല എന്ന് ഹരിദാസ് മനസ്സിലാക്കുന്നു. ക്രിസ്റ്റി ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും അവിടെ നിന്നിറങ്ങിയതിനു ശേഷം എവിടെയാണെന്നറിയില്ലെന്നും അയാൾ ഹരിദാസിനോടു പറയുന്നു. അവിടെയുള്ള ആൽബത്തിൽ നിന്നും ക്രിസ്റ്റിയുടെയും മറ്റും ചില പഴയ ഫോട്ടോകൾ ഹരിദാസിനു കിട്ടുന്നു.
പിന്നീട് ഹരിദാസ് കാണുന്നത് ശ്രീദേവിയുടെ വീട്ടിലെ ഹൗസ്കീപ്പറായ സ്റ്റെല്ലയെ(സുകുമാരി)യാണ്. മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്ന ക്രിസ്റ്റി, തൻ്റെ അച്ഛൻ റൊസാരിയോ അല്ലെന്നു കരുതുകയും അതിൻ്റെ പേരിൽ ശ്രീദേവിയുമായി നിരന്തരം കലഹിക്കുകയും ചെയ്തിരുന്നു എന്നവർ പറയുന്നു. ശ്രീദേവി ബാൽക്കണിയിൽ നിന്നു കാൽ വഴുതി വീണാണ് ആശുപത്രിയിലായതെന്നും അതിൻ്റെ കാരണം ക്രിസ്റ്റിയാണോ എന്നറിയില്ലെന്നും സ്റ്റെല്ല പറയുന്നുണ്ട്.
ശ്രീദേവിയുടെ ചികിത്സ നടന്ന ആശുപത്രിയിലെത്തിയ ഹരിദാസ്, അവരെ പരിചരിച്ച സിസ്റ്റർ ലീലാദേവി(കവിയൂർ പൊന്നമ്മ)യുമായി സംസാരിക്കുന്നു. ആശുപ്രത്രിയിൽ ക്രിസ്റ്റി അമ്മയുമായി തർക്കിക്കാറുണ്ടായിരുന്നെന്നും അത്തരം ഒരു തർക്കത്തിനിടയിൽ ശ്രീദേവിക്ക് ശ്വാസംമുട്ടൽ മൂർച്ഛിച്ചുവെന്നും അവർ പറയുന്നു. അന്നവർ ഉച്ചയൂണ് കഴിഞ്ഞു തിരികെച്ചെല്ലുമ്പോൾ മുറിയിൽ നിന്നിറങ്ങി വരുന്ന ക്രിസ്റ്റിയെ കാണുന്നു. അകത്തുചെന്നു നോക്കുമ്പോൾ ശ്രീദേവി മരിച്ചു കിടക്കുന്നതാണ് അവർ കാണുന്നത്. അപസ്മാരം വരുന്ന രോഗികൾ വെപ്രാളത്തിനിടയ്ക്ക് ഓക്സിജൻ ട്യൂബ് വലിച്ചു പറിക്കാറുള്ളതിനാൽ മരണത്തിൽ അസ്വാഭാവികതയൊന്നും അവർക്കു തോന്നിയില്ല.
സെൻറ് ജൂഡ് മെൻ്റൽ സാനിറ്റോറിയത്തിൽ നിന്ന് ക്രിസ്റ്റി എന്നൊരാൾ ഒരു മാസം മുൻപ് പുറത്തിറങ്ങിയതായി ജോയി ഹരിദാസിനോടു പറയുന്നു. ഹരിദാസും ജോയിയും മെൻ്റൽ സാനിറ്റോറിയത്തിലെത്തി സൂപ്രണ്ട് ഡോ. പവിയനോസിനെ(ജഗതി ശ്രീകുമാർ)ക്കാണുന്നു. ക്രിസ്റ്റി ശല്യക്കാരാനായിരുന്നില്ലെന്നും രോഗം ഒരു വിധം ഭേദമായതിനാലാണ് പറഞ്ഞു വിട്ടതെന്നും ഡോക്ടർ പറയുന്നു. എന്നാൽ, വിരട്ടിയപ്പോൾ ക്രിസ്റ്റി ചാടിപ്പോയതാണെന്ന് ഡോക്ടർ സമ്മതിക്കുന്നു. ക്രിസ്റ്റിയാണ് കൊലയ്ക്കു പിന്നിൽ എന്നു സംശയിക്കുന്നതിനാൽ, പോലീസ് അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങുന്നു.
ഹരിദാസും കുടുംബവും അതീന്ദ്രിയജ്ഞാനസിദ്ധികളുള്ള (ESP) വ്യക്തിയായി അറിയപ്പെടുന്ന വാര്യർ മാഷുടെ പ്രഭാഷണം കേൾക്കാൻ സിറ്റി വിമൻസ് ക്ലബിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ കുഞ്ഞുമോൻ്റെ കയ്യിൽ വിളക്കിൽ നിന്ന് ചെറിയ പൊള്ളലേൽക്കുന്നു. ക്ലബിൽ വച്ച് വാര്യർമാഷ് ആ സംഭവം അകക്കണ്ണിൽ കണ്ടതുപോലെ പറയുമ്പോൾ ഹരിദാസ് അദ്ഭുതപ്പെടുന്നു.
പിന്നീട് ഒരു ദിവസം പാർക്കിൽ വച്ച് ഹരിദാസും ലക്ഷ്മിയും വാര്യരെ കാണുന്നു. ലക്ഷ്മി, ഹരിദാസ് അന്വേഷിക്കുന്ന കേസിനെപ്പറ്റി വാര്യരോടു പറയുന്നു. കൊലയാളിയെപ്പറ്റിയുള്ള കാര്യങ്ങൾ താൻ ഉൾക്കണ്ണാൽ കാണുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ പറയാൻ താത്പര്യമില്ലെന്ന് അയാൾ പറയുന്നു. പണ്ടിതു പോലെ ഒരു പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് അയാളെ പിടികൂടാത്തതാണ് കാരണം.
ഇതിനിടയിൽ ക്രിസ്റ്റിയുടെ ഫോട്ടോ ടിവിയിൽ വന്നതിനെത്തുടർന്ന് അങ്ങനെയൊരാളെ കണ്ടെന്നു പറഞ്ഞ്, പേടിച്ചരണ്ട പലരും പോലീസിനെ വിളിക്കുന്നു.
പദ്മം ബോംബെയിൽ വച്ചാണ് മണിയുമായി പരിചയത്തിലായതെന്ന് പോലീസിനു വിവരം കിട്ടുന്നു. ഹരിദാസ് പദ്മത്തോട് ബോംബെയിൽ വച്ചു മരിച്ച റൊസാരിയോയെപ്പറ്റി ചോദിച്ചെങ്കിലും അവർക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു പറയുന്നു.
ഒരു ദിവസം രാത്രി തൻ്റെ ബാൽക്കണിയിൽ ആരെയോ കണ്ടു പരിഭ്രമിച്ച വാര്യർ ഹരിദാസിനെ വിളിക്കുന്നു. വാര്യരുടെ വീട്ടിലെത്തിയ ഹരിദാസ് ഒരാളെ വീടിനു പുറത്തു കണ്ടെങ്കിലും പിടികൂടാനാകുന്നില്ല. പിറ്റേന്ന് ഹരിദാസിന്റെ വീട്ടിലെത്തിയ വാര്യർ, കൊലയാളി നഗരത്തിലുണ്ടെന്ന് തൻ്റെ ഉൾക്കണ്ണാൽ കാണുന്നുവെന്ന് പറയുന്നു. ഷാഡോ പോലീസിൻ്റെ സഹായത്തോടെ, ചേരിപ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്റ്റി ഒളിച്ചു താമസിക്കുന്ന കാര്യം ഹരിദാസ് അറിയുന്നു. അയാൾ ക്രിസ്റ്റിയെ ബലമായി കീഴടക്കി വീണ്ടും മാനസികരോഗാശുപത്രിയിലാക്കുന്നു. മനോനില തെറ്റിയ ക്രിസ്റ്റിയിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാതെ ഹരിദാസിൻ്റെ അന്വേഷണം വഴിമുട്ടുന്നു.
നഗരത്തിൽ വച്ച്, ഷോപ്പിംഗ് കഴിഞ്ഞ് കാറിൽ ആരോടൊപ്പമോ കയറിപ്പോകുന്ന പദ്മത്തെ ഹരിദാസ് കാണുന്നു. അത് ഫിലിപ്പ് തെന്നലയ്ക്കൽ ജോർജ് എന്നയാളുടെ വണ്ടിയാണെന്നു കണ്ടെത്തിയ ഹരിദാസ്, അയാളെ ചോദ്യം ചെയ്യുന്നു. കോടീശ്വരനായ ഫിലിപ്പിനൊപ്പം ചേർന്ന് പദ്മം മണിയെ വകവരുത്തിയതാകാം എന്നാണ് ഹരിദാസിൻ്റെ സംശയം. ഫിലിപ്പ് ഹരിദാസിൻ്റെ ആരോപണങ്ങൾ നിഷേധിക്കുന്നു. താനും കുവൈറ്റ് മണിയും സഹപാഠികളാണെന്നും വളരെ വർഷങ്ങൾക്കു ശേഷം കേരളത്തിൽ താമസമായപ്പോഴാണ് വീണ്ടും കണ്ടതെന്നും അയാൾ പറയുന്നു.
ഹരിദാസ് സാനിറ്റോറിയത്തിലെത്തി, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ക്രിസ്റ്റിയുടെ ഒരു പഴയ ഫോട്ടോ അയാളെക്കാണിക്കുന്നു. ഫോട്ടോയിലെ റൊസാരിയോ അച്ഛനാണെന്നു ഹരിദാസ് പറയുമ്പോൾ ക്രിസ്റ്റി ആക്രണകാരിയാകുന്നു. ജീവനക്കാർ അയാളെ സെല്ലിലാക്കുന്നു. ക്രിസ്റ്റിയെ കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ഡോ. ശബരിനാഥിൻ്റെ ആശുപത്രിയിലേക്ക് മാറ്റുന്നു. IG ഉൾപ്പെടെയുള്ളവർ ക്രിസ്റ്റി തന്നെയാണ് കൊലയാളി എന്നു കരുതുന്നെങ്കിലും ഹരിദാസ് അതു വിശ്വസിക്കുന്നില്ല. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ, ക്രിസ്റ്റിയെ ഒരു നാർക്കോ അനാലിസിസിന് വിധേയമാക്കാൻ ഹരിദാസ് ഡോക്ടറോടു പറയുന്നു.
നാർക്കോ അനാലിസിസിൽ നിന്ന്, 'അയാൾ ' റൊസാരിയോ തൻ്റെ അച്ഛനല്ലെന്നു പറഞ്ഞെന്നും അമ്മ മരിച്ച സമയത്ത് 'അയാൾ' മുറിയിൽ നിന്നിറങ്ങി വരുന്നതു കണ്ടെന്നും തുടങ്ങി ചില സൂചനകൾ മാത്രമാണ് ക്രിസ്റ്റിയിൽ നിന്നു കിട്ടുന്നത്. ഫിലിപ്പും ശ്രീദേവിയും റൊസാരിയോയും ഒരേ കോളജ്ബാച്ചിൽ പഠിച്ചതാണെന്ന് ഹരിദാസ് മനസ്സിലാക്കുന്നു; വാസുദേവ് ആ സമയത്ത് അവിടെ ലോ കോളജിൽ പഠിച്ചിരുന്നെന്നും. ക്രിസ്റ്റി പറഞ്ഞ 'അയാൾ' ആണോ എന്നറിയാൻ ഫിലിപ്പിനെ ഹരിദാസ് ചോദ്യവും തുടർന്ന് ഭേദ്യവും ചെയ്യുന്നു. താനും മണിയും വാസുദേവും ചേർന്ന് ചതിയിൽ പെടുത്തി ശ്രീദേവിയെ ബലാൽസംഗം ചെയ്ത കാര്യം ഫിലിപ്പ് വെളിപ്പെടുത്തുന്നു. ഫിലിപ്പിനെ ചോദ്യം ചെയ്യലിനുശേഷം വിട്ടയയ്ക്കുന്നു.
ഡോ. ശബരിനാഥിൻ്റെ ആശുപത്രിയിൽ നിന്ന് ക്രിസ്റ്റി രക്ഷപ്പെടുന്നു. അതിൻ്റെ പേരിൽ ഹരിദാസ് IG യുടെ പഴിയും ശകാരവും കേൾക്കുന്നു.
കൊലയാളി ഫിലിപ്പിനെ ആക്രമിക്കാൻ സാധ്യതയുള്ളതിൽ, ഹരിദാസും ജോയിയും രാത്രി രഹസ്യമായി ഫിലിപ്പിന്റെ വീട്ടുവളപ്പിൽ നിലയുറപ്പിക്കുന്നു. പ്രതീക്ഷിച്ച പോലെ, ഫിലിപ്പിനെത്തേടിയെത്തുന്ന കൊലയാളി ഹരിദാസിൻ്റെ വെടിയേറ്റു വീഴുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|