ഗാന്ധിമതി ബാലൻ

Gandhimathi Balan

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമാണ് പത്തനംതിട്ട ഏലന്തൂർ സ്വദേശിയായ ഗാന്ധിമതി ബാലൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരിനേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയണ് ഗാന്ധിമതി ബാലൻ സിനിമാനിർമ്മാണ രംഗത്ത് എത്തിയത്. തുടർന്ന് ആദാമിന്റെ വാരിയെല്ല് ആദാമിന്റെ വാരിയെല്ല് ,പഞ്ചവടിപ്പാലംമൂന്നാംപക്കംതൂവാനത്തുമ്പികൾസുഖമോ ദേവിമാളൂട്ടിമണിവത്തൂരിലെ ആയിരം ശിവരാത്രികൾഇരകൾ,  തുടങ്ങി 30 -ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി. സ്ഫടികംകിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു ഗാന്ധിമതി ബാലൻ. 

 ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്. ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ മികച്ച സംഘാടകൻ കൂടിയായിരുന്നു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ അദ്ധേഹമായിരുന്നു. അനശ്വര സംവിധായകൻ പത്മരാജനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്ത ഗാന്ധിമതി ബാലൻ അദ്ദേഹത്തിന്റെ മരണത്തോടെ പതിയെ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന ബാലൻ പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. തന്റെ 63 വയസിൽ ബാലൻ മകൾക്കൊപ്പം ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. 

2024 ഏപ്രിൽ 10 -ന് ഗാന്ധിമതി ബാലൻ അന്തരിച്ചു. അദ്ധേഹത്തിന്റെ ഭാര്യ - അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി)