മൂന്നാംപക്കം
അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം. വര്ഷങ്ങള്ക്കു ശേഷം അവധിക്ക് കൂട്ടുകാരുമൊത്ത് നാട്ടിൽ വരുന്ന പേരക്കുട്ടിയുമായി കുറെ നല്ല ദിനങ്ങൾ സ്വപ്നം കാണുന്ന അപ്പൂപ്പന് അവന്റെ വരവ് ഒരു ദുരന്തമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
തമ്പി | |
ഭാസ്കർ/പാച്ചു/ഭാസി | |
ഭദ്ര | |
കവല | |
ഭദ്രയുടെ അപ്പൂപ്പൻ | |
ലോപ്പസ് | |
രഞ്ജിത്ത് | |
കൃഷ്ണൻകുട്ടി | |
ജയൻ (പാച്ചുവിന്റെ അച്ഛൻ) | |
പാച്ചുവിന്റെ അമ്മ ഭാനു | |
കുറുപ്പ് | |
ഡോക്ടർ | |
മിസ്സിസ്സ് കുറുപ്പ് | |
വാണി | |
രവീന്ദ്രൻ | |
പാച്ചുവിന്റെ ചെറുപ്പം | |
പോലീസ് ഓഫീസർ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജി വേണുഗോപാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 988 |
കഥ സംഗ്രഹം
- ജഗതി ശ്രീകുമാറും അദ്ദേഹത്തിന്റെ അച്ഛൻ ജഗതി എൻ കെ ആചാരിയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് മൂന്നാംപക്കം.
- അജയൻ, കീർത്തി സിംഗ് എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചു.
- ഒരു പത്രവാർത്തയാണ് പത്മരാജനെ ഈ സിനിമയിലേക്കെത്തിച്ചത്.
റെയിൽവേ ഉദ്യോഗസ്ഥനായി വിരമിച്ച തമ്പി മകന്റെ മരണ ശേഷം തന്റെ തറവാട്ടിൽ ഏകാന്ത വാസത്തിലായിരുന്നു. താനേറെ സ്നേഹിക്കുന്ന ചെറുമകൻ പാച്ചു ബാംഗ്ലൂരിലെ പഠനം പൂർത്തിയാക്കി സുഹൃത്തുക്കളുമായി എത്തുന്നുണ്ടെന്നറിഞ്ഞതോടെ തമ്പി ഉത്സാഹഭരിതനായി. ഭാര്യയുടെയും മകന്റെയും മരണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഒരേയൊരു പ്രതീക്ഷയായിരുന്നു രക്തബന്ധങ്ങളിൽ അവശേഷിച്ച അവസാനത്തെ കണ്ണിയായ പാച്ചു. പാച്ചു ഏറ്റവും കൂടുതൽ കത്തുകളെഴുതിയിരുന്നത് മുത്തശ്ശനായ തമ്പിക്കും കാമുകിയായ ഭദ്രയ്ക്കുമാണ്.മുംബൈയിൽ താമസിച്ചിരുന്ന പാച്ചുവിന്റെ അമ്മയുമായി ചെറിയ ആശയവിനിമയങ്ങൾ മാത്രമാണുണ്ടായിരുന്നത്.
പാച്ചുവിനും സുഹൃത്തുക്കൾക്കുമായി തമ്പി ആവേശത്തോടെ തറവാട്ടിൽ ഒരുക്കങ്ങൾ നടത്തി. തനിക്ക് കുഞ്ഞു സമ്മാനവുമായി വന്ന പാച്ചുവിനെയും പാച്ചുവിന്റെ കൂട്ടുകാരെയും സ്നേഹവായ്പ്പുകളോടെ തമ്പി സ്വീകരിച്ചു.തങ്ങളോട് എളുപ്പമിണങ്ങിയ മുത്തശ്ശനെ പാച്ചുവിന്റെ കൂട്ടുകാരും ഇഷ്ടപ്പെട്ടു.കുറുമ്പുകളും കളികളുമായി സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്.സമീപപ്രദേശത്തെ കടലിൽ ഇടയ്ക്കിടെ കുളിക്കാൻ പോകുന്നതായിരുന്നു നാട്ടിലെത്തിയ ശേഷം പാച്ചുവിന്റെയും കൂട്ടുകാരുടെയും വിനോദങ്ങളിലൊന്ന്.പതിവുപോലെ കടലിൽ കുളിക്കാൻ പോയ ഒരു ദിവസം പാച്ചുവും കൂട്ടുകാരനും ശക്തമായ തിരമാലയിൽപ്പെട്ട് ഒഴുകിപ്പോയി. അതിൽ പാച്ചു മാത്രം തീരത്തേക്ക് തിരിച്ചു വന്നില്ല. അധികൃതർ വന്നു തിരച്ചിൽ നടത്തിയെങ്കിലും പാച്ചുവിനെ കണ്ടുകിട്ടിയില്ല. തകർന്നു പോയ തമ്പി ഇക്കാര്യം ഉൾക്കൊള്ളനാകാതെ പാച്ചു രക്ഷപ്പെട്ടു തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. ഭദ്രയ്ക്കും വിവരമറിഞ്ഞെത്തിയ പാച്ചുവിന്റെ അമ്മയ്ക്കും തമ്പി ഇതേ പ്രതീക്ഷകൾ നൽകി.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
താമരക്കിളി പാടുന്നു |
ശ്രീകുമാരൻ തമ്പി | ഇളയരാജ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
2 |
ഉണരുമീ ഗാനം |
ശ്രീകുമാരൻ തമ്പി | ഇളയരാജ | ജി വേണുഗോപാൽ |
Attachment | Size |
---|---|
![]() | 111.31 KB |
Contributors | Contribution |
---|---|
സിനിമ വിവരങ്ങൾ ശേഖരിച്ച് സൈറ്റിൽ ചേർത്തു |