സുലക്ഷണ

Sulakshana

ഫോട്ടോയ്ക്ക് നന്ദി : ജയപ്രകാശ് അതലൂർ.

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1965 സെപ്റ്റംബർ 1-ന് ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽ ജനിച്ചു. രണ്ടാമത്തെ വയസ്സിൽ കാവ്യതലൈവി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സുലക്ഷണ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടരന്ന് മലയാള സിനിമയായ തുലാഭാരത്തിലും അതിന്റെ തമിഴ്, തെലുങ്കു, ഹിന്ദി റീമെയ്ക്കുകളിലും ബാലതാരമായി അഭിനയിച്ചു. സുലക്ഷണ ആദ്യമായി നായികയാവുന്നത് 1980-ൽ ശുഭോദയം എന്ന തെലുങ്കു ചിത്രത്തിലാണ്. ഏതാണ്ട് അഞ്ഞൂറോളം സിനിമകളിൽ സുലക്ഷണ അഭിനയിച്ചിട്ടുണ്ട്.

പ്രശസ്ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥന്റെ മകൻ ഗോപീകൃഷ്ണനെയാണ് സുലക്ഷണ വിവാഹം ചെയ്തത്. അവർക്ക് മൂന്നു ആൺ മക്കളാണുള്ളത്. വിവാഹം ശേഷം കുറച്ചുകാലം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സുലക്ഷണ ടെലിവിഷൻ സീരിയലുകളിലൂടെയാണ് തീരിച്ചുവന്നത്. ഇപ്പോൾ സീരിയലുകളോടൊപ്പം സിനിമകളിലും സുലക്ഷണ അഭിനയിച്ചു വരുന്നു.