നീലമലകളേ

നീലമലകളേ നീലമല‍കളേ
നിങ്ങളറിഞ്ഞോ നിങ്ങളറിഞ്ഞോ (2)
മകരസംക്രമപ്പുലരിയായ് ഇന്നു
ശബരിമലയില്‍ ഉത്സവമായ് (2)
ഉത്സവമായ്

സംഘം: നീലമലകളേ...

സ്വാമിശരണം അയ്യപ്പാ
അയ്യപ്പശരണം സ്വാമിയേ
അഭയം തരണം അയ്യപ്പാ
ശരണം തരണം സ്വാമിയേ

രത്നം ചാര്‍ത്തും തിരുവുടലില്‍
പുഷ്പമണിയും തിരുമാറില്‍ (2)
തൃപ്പാദങ്ങളില്‍ ഭക്തിയായി നെയ്യഭിഷേകം
എന്നാത്മാവില്‍ ശാന്തിയേകും
നെയ്യഭിഷേകം

സ്വാമിശരണം.....

നീലമലകളേ...

സ്വാമി ശരണം....

ലക്ഷം ലക്ഷം ഭക്തജനങ്ങൾ‍
തേടിയണയും ഭഗവാനേ (2)
അൻപോടനുഗ്രഹമേകുമല്ലൊ
മാമലവാസൻ
കണ്ണിനമൃതം തൂകുമല്ലൊ
മാമലവാസൻ

സ്വാമി ശരണം...

നീലമലകളേ...
സംഘം:നീലമലകളേ

സ്വാമി ശരണം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelamalakale

അനുബന്ധവർത്തമാനം