പ്രസാദകിരണ
പ്രസാദകിരണപതംഗങ്ങളിൽ
ഇതളുകളുണരും കനകാംബരം
കരിമലപ്പൈങ്കുളിർ കാവിറങ്ങി
കാവുകൾ ശബരീ ക്ഷേത്രമായി
മന്ദ്രം വിന്യസിച്ചുണരും
മുഖരവസന്തത്തില്ൂടെ
സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും
അരുണമുഹൂർത്തത്തിലൂടെ
-പ്രസാദ..
പ്രപഞ്ചം സുശ്രുതി തേടും
തീവ്ര നിഷാദത്തിലൂടെ
ജീവനസംഗീതം ഭാവുകം തേടും
വേദവിഭാതത്തിലൂടെ
പ്രസാദ....
നാദം ശരണമന്ത്രം മൂളും
ചുറ്റമ്പലങ്ങളിലൂടെ
മൂകനിശീഥങ്ങൾ പൂർണിമ തേടും
ദിവ്യാനുഭൂതിയിലൂടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prasadakirana
Additional Info
ഗാനശാഖ: