ദീപമാലകൾ

ദീപമാലകൾ‍ ചിരിച്ചൂ
കര്‍പ്പൂരധൂമവുമുയര്‍ന്നൂ...(2)
ഗാനവീചികൾ വിരിഞ്ഞൂ-ഭക്തി
ഗാനവീചികൾ‍ വിരിഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

ദീപമാലകൾ....

ഇളകിവരും കടലല പോല്െ
ഒഴുകി വരും ഭക്തജനങ്ങൾ
പതിനെട്ടാം പടികൾ കടന്നു
തൃപ്പാദം തൊഴുതു മടങ്ങി
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

---ദീപമാലകൾ
കരളിലൊരു തേന്മഴ പെയ്തു
മനമതിലോ ഭക്തിനിറഞ്ഞൂ (2)
പൊന്നമ്പല മേടിൻ മുകളില്‍
ഒരു ജ്യോതി വിരിഞ്ഞു മറഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

ദീപമാലകൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepamalakal

അനുബന്ധവർത്തമാനം