ഏഴാഴികൾ ചൂഴും

ഏഴാഴികൾ ചൂഴും ഊഴിയില്‍ ഇതുപോല്‍
ഏഴകൾക്കൊരു ദൈവമുണ്ടോ (2)
ഏഴുമേഴും ലോകം കാത്തു പൊന്മലയില്‍
വാഴുമയ്യപ്പ ശരണം
ധര്‍മ്മശാസ്താവേ ശരണം

ഏഴാഴികൾ..

ആഴികൾക്കേഴിനും അക്കരെ വാഴും നിൻ‍
ആശ്രിതരിവിടെ വരുന്നൂ
ആനന്ദചിത്തനാം നീ ഒഴിഞ്ഞീ പാരില്‍ അശരണര്‍ക്കാരുണ്ടു ശരണം (2)അയ്യപ്പാ
അഗതികൾക്കാരുണ്ടു ശരണം

-ഏഴാഴികൾ....

കാട്ടിലൂടെ വരും ഏഴകൾ നിൻ ഏഴു
കോട്ടകൾ കടന്നു വരുന്നൂ
കൂറോടു കൂടിയ ഭക്തകുചേലരെ മറോടണപ്പവൻ നീ താൻ (2)
അയ്യപ്പ
മാധവസുതനാം നീ താൻ

-ഏഴാഴികൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhaazhikal choozhum

അനുബന്ധവർത്തമാനം