കൈലാസത്തിരുമലയിൽ

കൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി
തിരുവേടപ്പെണ്ണാളൊരുങ്ങി
പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട്

-കൈലാസ...

മദയാനക്കൊമ്പിളക്കി കന്നിമണ്ണ്
തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ
വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു
അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2)
-കൈലാസ...

മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി
ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു
അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള്
കൈലാസം പൂമലയായി തിരുവാതിര രാവായി

--കൈലാസ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kailasa thirumalayil

അനുബന്ധവർത്തമാനം