മഞ്ഞണിഞ്ഞ മാമലയിൽ

മഞ്ഞണിഞ്ഞ മാമലയില്‍ അയ്യപ്പാ
പൊന്നണിഞ്ഞ കോവിലിലയ്യപ്പാ (2)
എന്നുമെന്നും വാണരുളും അയ്യപ്പാ
അഭയം നീയേ ആശ്രയം നീയേ

-മഞ്ഞണിഞ്ഞ...

നിരനിരയായ് നില്‍ക്കുന്ന മലകൾ ചവിട്ടി
വരിവരിയായ് വരുന്നു ഞങ്ങൾ പേട്ടയും തുള്ളി -ഇന്ന്
പേട്ടയും തുള്ളി
നിരനിരയായ്..
തിരുവുടലോ കാണുവാനായ് ഇരുമുടിതൻ കെട്ടുമായി
പടിപതിനെട്ടും കയറി ഞങ്ങൾ വരുന്നു
പടി പതിനെട്ടും കയറി ഞങ്ങൾ വരുന്നു മുന്നില്‍

---മഞ്ഞണിഞ്ഞ....

കളകളങ്ങൾ‍ പാടുന്ന പമ്പയില്‍ കുളിച്ച്
പടിപടിയായ് കയറി ഞങ്ങൾ ഗാനവും പാടി-ഭക്തി
ഗാനവും പാടി
കളകളങ്ങൾ...
മകരജ്യോതി കാണുവാനായ് മനം നിറയെ മോഹവുമായ്
അടിമുടി ഭക്തി നിറഞ്ഞു ഞങ്ങൾ വരുന്നു
അടിമുടി ഭക്തി നിറഞ്ഞു ഞങ്ങൾ വരുന്നു മുന്നില്‍

---മഞ്ഞണിഞ്ഞ...

സ്വാമിയേയ് ശരണമയ്യപ്പാ...
പൊന്നുപതിനെട്ടാം പടിയേയ്...
ശരണമയ്യപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Manjaninja mamalayil

അനുബന്ധവർത്തമാനം