ശബരിമലയിൽ പോകേണം

ശബരിമലയില്‍ പോകേണം എന്റെ
മനസ്സിൻ നടയില്‍ വാഴുന്ന വൻപുലി വാഹനനെ കാണേണം
നെയ്യഭിഷേകം ചെയ്യേണം
നെയ്യഭിഷേകം ചെയ്യേണം

ശബരിമലയില്‍.....

എരുമേലില്‍ പേട്ട തുള്ളണം
കാളകെട്ടിയും കടക്കേണം
അഴുതമേടും കടന്നു പിന്നെ
കരിമല മുകളില്‍ പോകേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ അയ്യപ്പാ...

---ശബരിമലയില്‍....
പമ്പയില്‍ സ്നാനം ചെയ്യണം (2)
നീലിമല കേറി‍ പോകേണം
ശരംകുത്തിയാലും കടന്നു ചെന്നു
ശബരിഗിരീശനെ കാണേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ അയ്യപ്പാ....

ശബരിമലയില്‍......

പടിപതിനെട്ടും കയറേണം
ഭഗവാനെച്ചെന്നു കാണേണം (2)
പാപങ്ങളൊക്കെയകറ്റേണം
ഹരിഹരസുതനേ ശരണം നീ
ഹരിഹരസുതനേ ശരണം നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sabarimalyil pokenam

അനുബന്ധവർത്തമാനം