പടിപൂജ കഴിഞ്ഞു

പടിപൂജ കഴിഞ്ഞു പന്തലൊഴിഞ്ഞു
പാ‍വനജ്യോതി കണ്ടാളുകള്‍ പിരിഞ്ഞു
മനസ്സിലൊരായിരം മോഹവുമായി
മാളികപ്പുറത്തമ്മയ്‌ക്കെഴുന്നള്ളത്ത്, ഇന്ന്
ശരംകുത്തിയാല്‍‌വരെ എഴുന്നള്ളത്ത്

നിത്യകന്യതന്‍ വിരഹം‌പോലെ
നീലാകാശം മേലെ...
കന്നിയയ്യപ്പന്മാര്‍ എയ്യും ശരങ്ങള്‍
നിന്നുടെ മാറില്‍ മുറിവായി
മടങ്ങിയാലും വേദനയോടെ നീ
മറ്റൊരു വര്‍ഷം കാണാന്‍....
നിത്യകന്യയാമമ്മേ നിശ്ശബ്ദയാമമ്മേ
(പടിപൂജ)

ദുഃഖചന്ദ്രികേ പൂങ്കാവനമിതില്‍
സത്യമല്ലോ നീയും....
ബ്രഹ്മസ്വരൂപന്റെ ചിത്തം നിറയും
കര്‍മ്മഭാവം നീയല്ലോ....
തൃപ്പടി മുന്നില്‍ ഉരുളുമെന്‍ മനസ്സും
മറ്റൊരു നാളികേരം....
സ്വപ്‌നലോലയാമമ്മേ സ്വസ്തി നേരുന്നു
(പടിപൂജ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padipooja kazhinju

Additional Info

അനുബന്ധവർത്തമാനം