പമ്പാനദിയിലെ

പമ്പാനദിയിലെ ഓളങ്ങളേ......
കുളിര്‍മാലകളേ.....
തുമ്പി തുള്ളുന്ന കാടുകളേ.....പൂങ്കാവുകളേ....

മണ്ഡലത്തിൻ നോയമ്പു നോറ്റു മന്ത്രങ്ങൾ ഹൃദിസ്ഥമാക്കി
വരുന്നു ഞങ്ങൾ ഇന്നു
വരുന്നു ഞങ്ങൾ
മണ്ഡലത്തിൻ....
സ്വാമിയെക്കാണാൻ.... പാപമകറ്റാൻ
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം
അയ്യപ്പതിന്തകത്തോം സ്വാമിതിന്തകത്തോം

വൃശ്ചികമൊന്നിനു മാല ചാര്‍ത്തി ഞങ്ങൾ
സ്വച്ഛമായ് ജീവിതം കോര്‍ത്തിണക്കി
നിത്യവും ഞങ്ങൾ....സങ്കീര്‍ത്തനം പാടി
സത്യധര്‍മ്മങ്ങൾ പോറ്റിവരുന്നു
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം (2)

-മണ്ഡലത്തിൻ....
സുപ്രഭാതം വന്നു തൊട്ടുണര്‍ത്തി-ഞങ്ങൾ
വൻപുലിനാഥനെ കാണുവാനായ്
സ്വാമിയെ ശരണം...സങ്കീര്‍ത്തനം പാടി
സ്വാമിയേ ശരണം സങ്കീര്‍ത്തനം പാടി
മോഹിനീസുതനേ തേടി വരുന്നു
സ്വാമിതിന്തകത്തോം അയ്യപ്പതിന്തകത്തോം (2)

--മണ്ഡലത്തിൻ...‍

സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pambaanadiyile

അനുബന്ധവർത്തമാനം