നീളേ നീളേ വനത്തിൽ നടപ്പു ഞാൻ
നീളേ നീളേ വനത്തിൽ നടപ്പുഞാൻ
ആ ദിവ്യസംക്രമം തേടി
നീളും സംസാരഭീതിയ്ക്കുമക്കരെ
സത്യസംക്രാന്തികൾ തേടി
കരിമലയുമഴുതയുമഗാധമാം പമ്പയും
മടുമലരുമളിനിരയുമേകാന്തമേഘവും (2)
അകമിരുളകറ്റുന്ന കനക്മണി ദീപമാം
അമൃതാക്ഷരങ്ങളിൽ നാമം ചൊല്ലവെ (2)
--നീളെ നീളേ..
ഉഴറുന്ന കാലടികൾ അലയും നടവഴികൾ
പതിനെട്ടു തൃപ്പടികളാകേണം
നാവിൽ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം
അമരവേദാന്തങ്ങളാകേണം
പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം
പാവനക്ഷേത്രമായ് മാറേണം
--നീളേ നീളേ..
ജന്മജന്മാന്തര കർമ്മപ്രപഞ്ചങ്ങൾ
ഇരുമുടിക്കെട്ടായൊതുങ്ങേണം
മോഹാന്ധനിദ്രകൾ പഞ്ചാാഗ്നീശ്വര
ധ്യാനപ്രദോഷമായ് മാറേണം
കാമവും കർമ്മവും ലോഭവും മോഹവും
തൃപ്പാദഭക്തിയായ് ഉണരേണം
-നീളേ നീളേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neele Neele Vaanathil Nadappoo Njaan
Additional Info
ഗാനശാഖ: