വൃശ്ചികപ്പൂമ്പുലരി

വൃശ്ചികപ്പൂമ്പുലരീ-വ്രത
ശുദ്ധിതരും പുലരീ
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത്
ഒത്തുചേരും പുലരീ-സ്വാമി
ഭക്തര്‍ തൻ പൂമ്പുലരി

സംഘം: സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
സ്വാമിയേ അയ്യപ്പ ശരണം ശരണം അയ്യപ്പാ

പേട്ട തുള്ളി പാട്ടു പാടി
കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു മടങ്ങി പുണ്യം നേടി-പാപ
നാശം വരുത്തി വിശുദ്ധി നേടി-പാപ നാശം വരുത്തി വിശുദ്ധിനേടി
(വൃശ്ചിക...‌
സംഘം: സ്വാമിയേ അയ്യപ്പാ......

ജാതിഭേദമൊന്നുമില്ലാ
ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകൾക്ക് മാവേലി നാട്-എന്നും
സ്വാമി നാമഗീതം ചൊല്ലും സായൂജ്യനാട്-എന്നും
സ്വാമിനാമഗീതം ചൊല്ലും സായൂജ്യനാട്

സംഘം: സ്വാമിയേ....
(വൃശ്ചിക.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vrischika poompulari

അനുബന്ധവർത്തമാനം