മാദക ലഹരി പതഞ്ഞു

മാദക ലഹരി പതഞ്ഞു എന്റെ
മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു
മാദക ലഹരി പതഞ്ഞു എന്റെ
മാനസമൈന ഉണർന്നു
നിന്റെ കവിളിൽ വിടരും മഴവിൽ
ഒളിപോൽ നിന്നു ചിരിച്ചു
മാദക ലഹരി പതഞ്ഞു എന്റെ
മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു

രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ
നാഗപഞ്ചമി വന്നു
വന്നു വന്നു വന്നു വന്നു
രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ
നാഗപഞ്ചമി വന്നു
ആദ്യ ചുംബനമേറ്റു മയങ്ങാൻ
രാഗപുഷ്പമുണർന്നു
മാദക ലഹരി പതഞ്ഞു എന്റെ
മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു

തണുത്ത രാവിൽ തനിച്ചുറങ്ങാൻ
യുവത്വമെന്നെ വിലക്കുന്നു
നിന്റെ മാറിൽ തളർന്നുറങ്ങാൻ
എന്റെ ഹൃദയം കൊതിക്കുന്നു ആഹാ
ഒരു രാഗമായ് നീ പാടി വാ
ഒരു ഗാനമായ് നീ ഓടി വാ
മാദക ലഹരി പതഞ്ഞു എന്റെ
മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ചിരിച്ചു ചിരിച്ചു
ഉണർന്നു ഉണർന്നു ചിരിച്ചു ചിരിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadhakalahari pathanju

Additional Info

Year: 
1981

അനുബന്ധവർത്തമാനം